”നിങ്ങൾ ​ഗംഭീര വിജയം ആഘോഷിക്കുമ്പോൾ ഞങ്ങൾ അഭിനന്ദിക്കുകയും പുതിയ തുടക്കത്തിന്​ ആശംസ നേരുകയും ചെയ്യുന്നു !’വനിത നേതാക്കൾ എങ്ങനെ വിജയിക്കുന്നുവെന്ന് ലോകത്തെ കാണിച്ചതിന് നന്ദി’, ജസീന്തയ്ക്ക്​ അഭിനന്ദനവുമായി ശൈലജ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, October 18, 2020

തിരുവനന്തപുരം: ന്യൂസിലൻഡ്​ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരം നേടിയ പ്രധാനമന്ത്രി ജസീന്ത ആർഡന്​ അഭിനന്ദനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡിനെ കാര്യക്ഷമമായി നേരിട്ടതിന് ജസീന്തയെ അഭിനന്ദിച്ച മന്ത്രി പുതിയ തുടക്കത്തിന്​ ആശംസനേരുകയും ചെയ്തു. ഇത്​ രണ്ടാം തവണയാണ്​ ജസീന്ത ന്യൂസലൻഡ്​ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്​.

”നിങ്ങൾ ​ഗംഭീര വിജയം ആഘോഷിക്കുമ്പോൾ ഞങ്ങൾ അഭിനന്ദിക്കുകയും പുതിയ തുടക്കത്തിന്​ ആശംസ നേരുകയും ചെയ്യുന്നു. കോവിഡ് മഹാമാരിയെ നിങ്ങൾ കാര്യക്ഷമമായി നേരിടുന്നത് കാണുന്നത് മഹത്തരമാണ്. വെല്ലുവിളികളെ അതിജീവിക്കുന്നതിൽ വനിത നേതാക്കൾ എങ്ങനെ വിജയിക്കുന്നുവെന്ന് ലോകത്തെ കാണിച്ചതിന് നന്ദി”, മന്ത്രി ട്വീറ്റ് ചെയ്തു.

120 അംഗ പാർലമെന്റിൽ ജസീന്തയുടെ ലിബറൽ ലേബർ പാർട്ടി 64 സീറ്റുകൾ ഉറപ്പാക്കി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ വോട്ടു വിഹിതമാണ് ഇത്.

കോവിഡിനെ വിജയകരമായി നിയന്ത്രിച്ച ഭരണ മികവാണ് ജസീന്തയുടെ ഉജ്ജ്വല വിജയത്തിന്റെ പ്രധാന ഘടകം. 50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലൻഡിൽ കേവലം 25 പേർ മാത്രമാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇപ്പോൾ ന്യൂസിലാൻഡിൽ ഉള്ളത് വെറും 40 കോവിഡ് രോഗികൾ മാത്രം.

×