ക്വാറന്റൈന്‍ സൗകര്യമുണ്ടെന്നും ആശുപത്രിയില്‍ പോകേണ്ടെന്നും കാട്ടി അഭിജിത്ത് ഒപ്പിട്ട കത്തിലും എഴുതിയിരിക്കുന്നത് ‘അഭി എം.കെ’ എന്ന് ! അഭിജിത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സമ്മതപത്രം പുറത്ത്; താന്‍ ഇങ്ങനെ ഒരു കത്ത് നല്‍കിയിട്ടില്ലെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, September 24, 2020

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് വ്യാജപേരില്‍ കൊവിഡ് പരിശോധന നടത്തിയെന്ന ആരോപണം ശക്തമായിരിക്കെ അഭിജിത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയെന്ന് പറയുന്ന സമ്മതപത്രം പ്രമുഖ മാധ്യമം പുറത്തുവിട്ടു.

ക്വാറന്റൈന്‍ സൗകര്യമുണ്ടെന്നും ആശുപത്രിയില്‍ പോകേണ്ടെന്നും കാട്ടി അഭി എം.കെ. എന്ന പേരില്‍ അഭിജിത്ത് ഒപ്പിട്ടെന്ന് ആരോപിക്കുന്ന കത്താണ് പുറത്തുവന്നത്. എന്നാല്‍ താന്‍ ഇങ്ങനെ ഒരു കത്ത് നല്‍കിയിട്ടില്ലെന്നാണ് അഭിജിത്ത് പറയുന്നത്.

അഭി എം കെ എന്ന പേരില്‍ പോത്തന്‍കോട്ടെ പരിശോധന കേന്ദ്രത്തില്‍ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത് കൊവിഡ് പരിശോധന നടത്തിയെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പരാതി. പരാതിയുടെ അഭിജിത്തിനെതിരെ കേസും എടുത്തിരുന്നു.

×