റിയാദിൽ നിന്നും കെ.എം.സി.സിയുടെ ആറാമത്തെ വിമാനവും കോഴിക്കോട്ടെത്തി

ഗള്‍ഫ് ഡസ്ക്
Monday, June 29, 2020

റിയാദ്: റിയാദിൽ നിന്നും കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ പറത്തി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി. 171 യാത്രക്കാരുമായി ഇൻഡിഗോ എയറിന്റെ മറ്റൊരു വിമാനം കൂടി തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയതോടെ കെ.എം.സി.സി വിമാനങ്ങളുടെ എണ്ണം ആറായി ഉയർന്നു. തിങ്കളാഴ്ച പുറപ്പെടേണ്ടിയിരുന്ന കോഴിക്കോട്, തിരുവനന്തപുരം വിമാനങ്ങൾ സാങ്കേതിക കാരങ്ങളാൽ വ്യാഴാഴ്ചയായിരിക്കും റിയാദിൽ നിന്നും തിരിക്കുക.

ഞായറാഴ്ച വൈകുന്നേരം 7.10നാണ്‌ വിമാനം റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇൻഡിഗോ എയർലൈൻസ് പുറപ്പെട്ടത്. ഇന്ത്യൻ സമയം പുലർച്ചെ രണ്ടര മണിയോടെ വിമാനം കോഴിക്കോടെത്തി. ടെസ്റ്റുകളെല്ലാം പൂർത്തിയാക്കിയാണ്‌ യാത്രക്കാർ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെട്ടത്. സെൻട്രൽ കമ്മിറ്റി സെക്രട്ടറി കബീർ വൈലത്തൂരിന്റെയും റഫീഖ് പൂപ്പലത്തി ന്റെയും നേതൃത്വത്തിൽ കെ.എം.സി.സി പ്രവർത്തകർ യാത്രക്കാർക്ക് സഹായവുമായി റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലു ണ്ടായിരുന്നു.

വിമാന യാത്രാ സേവനങ്ങൾക്കായി ജലീൽ തിരൂർ, ഷാഹിദ് മാസ്റ്റർ, പി.സി.മജീദ് മലപ്പുറം, കെ.ടി.അബൂബക്കർ, മജീദ് പയ്യന്നൂർ. ഷാജി പരീദ്. പി സി അലി വയനാട്. മാമുക്കോയ. ഷംസു പെരുമ്പട്ട. സഫീർ പറവണ്ണ, നൗഷാദ് ചാക്കീരി, ഷഫീക് കൂടാളി, മുത്തു കട്ടുപാറ, ഷാഹുൽ ചെറൂപ്പ, ലത്തീഫ് മാവൂർ, ശിഹാബ് മണ്ണാർമല, ബഷീർ കട്ടുപ്പാറ, ജാബിർ വാഴമ്പുഴ, സുഹൈൽ കൊടുവള്ളി, ഉസ്മാൻ പരീദ്, ഇർഷാദ് കായകൂൽ, ശബാബ് പടിയൂർ, ജുനൈദ് മാവൂർ, ശബീൽ, മുബാറക്, ഷാഫി കല്ലിങ്ങൽ, അൻസാദ് കൈപ്പമംഗലം, നാസർ എടക്കര, മുഹമ്മദ് കണ്ടകൈ എന്നിവരും രംഗത്തുണ്ടായിരുന്നു.

റിയാദിൽ നിന്നും കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെയും ജില്ലാ, മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ കൂടുതൽ വിമാനങ്ങൾ അടുത്ത ദിവസങ്ങളിലായി കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് സർവ്വീസ് നടത്തുമെന്ന് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ അറിയിച്ചു.

×