Advertisment

മഹാകവി അക്കിത്തത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു; തൃത്താല മണ്ഡലം കെഎംസിസി

author-image
admin
New Update

റിയാദ്: ജ്ഞാനപീഠം പുരസ്‌ക്കാര ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ നിര്യാണത്തിൽ റിയാദ് തൃത്താല മണ്ഡലം കെഎംസിസി പ്രവർത്തക കൺവൻഷൻ അനുശോചനം രേഖപ്പെടുത്തി. "ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ  ഉദിക്കയാണെന്നാത്മാവിലായിരം  സൗരമണ്ഡലം' എന്ന വരികളിലൂടെ മനുഷ്യസ്‌നേഹത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും മഹാവിസ്മയം തീർത്ത പ്രതിഭാശാലിയായ കവിയെയാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് യോഗം വിലയിരുത്തി.

Advertisment

publive-image

പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെ അദ്ദേഹത്തെ തേടിയെത്തിയ നിരവധി പുരസ്‌ക്കാരങ്ങൾ തങ്ങളുടെ നാടിന്റെ കൂടി അഭിമാനമായിരുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു.

ബത്തയിലെ സോനാ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രവർത്തക കൺവൻഷൻ ജില്ലാ സെക്രട്ടറി അബ്ദുൽ റഷീദ് തെങ്കരയുടെ അധ്യക്ഷതയിൽ സെൻട്രൽ കമ്മിറ്റി സെക്രട്ടറി മാമുക്കോയ തറമ്മൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിക്ക് കീഴിൽ തൃത്താല മണ്ഡലം കേന്ദ്രീകരിച്ചു പുതിയ കമ്മിറ്റി നിലവിൽ വന്നു.

ഭാരവാഹികളായി: മൊയ്‌ദീൻ കുട്ടി പി വി (പ്രസിഡണ്ട്) സിദ്ധീഖ് വി ഉസ്മാൻ തിരുമുറ്റിക്കോട് (വൈ. പ്രസിഡണ്ട്) അബ്ദുൽ ലത്തീഫ് കെ (ജന. സെക്രട്ടറി) മുസ്തഫ കെ പി  സാദിഖ് തൃത്താല (ജോ. സെക്രട്ടറി) നിയാസ് എം കെ (ഖജാഞ്ചി) നിസ്സാർ തൃത്താല ഖിളർ പരുതൂർ മാനുട്ടി തൃത്താല മുഹമ്മദ്‌ അഷ്‌റഫ്‌ തൃത്താല  (എക്സി.അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി എ യു സിദ്ധീഖ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് വെള്ളപ്പാടം  ഖജാഞ്ചി സൈനു വിളത്തൂർ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ കെഎംസിസി സെക്രട്ടറി ജാബിർ വാഴമ്പുറം  സ്വാഗതവും അബ്ദുൽ ലത്തീഫ് തിരുമുറ്റിക്കോട്  നന്ദിയും പറഞ്ഞു.

Advertisment