/sathyam/media/post_attachments/pTGQk2SHztrHcg92vcAt.jpg)
കുവൈറ്റ് സിറ്റി: 2019/2020 സാമ്പത്തിക വര്‍ഷത്തില്‍ 192 സ്വദേശികള്‍ ഉള്‍പ്പെടെ 217 പേരെ കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനിയില്‍ പുതിയതായി നിയമിച്ചിട്ടുണ്ടെന്ന് സിഇഒ വാലിദ് അല്‍ ബാദര്‍ പറഞ്ഞു. സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് കൂടുതല്‍ സ്വദേശികളെ നിയമിച്ചത്.
ഈ വര്‍ഷം 73 ജീവനക്കാര്‍ തൊഴില്‍ പരിശീലന പരിപാടി പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. പദ്ധതി ആരംഭിച്ചതിന് ശേഷം പരിശീലനം പൂര്‍ത്തിയാക്കിയവരുടെ എണ്ണം 800 ആയതായും അല്‍ ബാദര്‍ വ്യക്തമാക്കി.
കമ്പനിയില്‍ ആകെ 6260 ജീവനക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം 5500 ആയതായും ഇത് ആകെ ജീവനക്കാരുടെ 87.9 ശതമാനം വരുമെന്നും അദ്ദേഹം പറഞ്ഞു.