New Update
കൊച്ചി: എറണാകുളം ജില്ല ഗവണ്മെന്റ് പ്ലീഡർ ഓഫീസിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ല ഗവണ്മെന്റ് പ്ലീഡറുടെ ഓഫീസ് ഓഗസ്റ്റ് അഞ്ച് വരെ അടച്ചിടും. ഓഫീസിന്റെ പ്രവർത്തനം ഓൺലൈൻ ആയി തുടങ്ങി.
Advertisment
ഓഫീസിൽ എത്തിയ ഒരു പൊലീസുകാരന് ജൂലൈ 23ന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ സമ്പർക്കപ്പട്ടികയിൽ ഈ ജീവനക്കാരിയുമുണ്ടായിരുന്നു.
എറണാകുളത്ത് അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിനും ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു.മരണശേഷം നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകനും കൊവിഡ് സ്ഥിരീകരിച്ചു.