എറണാകുളം ജില്ല ഗവണ്മെന്റ് പ്ലീഡർ ഓഫീസിലെ ജീവനക്കാരിക്ക് കൊവിഡ് : ജില്ല ഗവണ്മെന്റ് പ്ലീഡറുടെ ഓഫീസ് ഓഗസ്റ്റ് അഞ്ച് വരെ അടച്ചിടും: ഓഫീസിന്റെ പ്രവർത്തനം ഓൺലൈൻ ആയി തുടങ്ങി

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, August 1, 2020

കൊച്ചി: എറണാകുളം ജില്ല ഗവണ്മെന്റ് പ്ലീഡർ ഓഫീസിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ല ഗവണ്മെന്റ് പ്ലീഡറുടെ ഓഫീസ് ഓഗസ്റ്റ് അഞ്ച് വരെ അടച്ചിടും. ഓഫീസിന്റെ പ്രവർത്തനം ഓൺലൈൻ ആയി തുടങ്ങി.

ഓഫീസിൽ എത്തിയ ഒരു പൊലീസുകാരന് ജൂലൈ 23ന് രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ സമ്പർക്കപ്പട്ടികയിൽ ഈ ജീവനക്കാരിയുമുണ്ടായിരുന്നു.

എറണാകുളത്ത് അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിനും ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു.മരണശേഷം നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകനും കൊവിഡ് സ്ഥിരീകരിച്ചു.

×