മദ്യപിച്ച്‌ ബഹളമുണ്ടാക്കിയ കോവിഡ് സ്ഥിരീകരിച്ച യുവാവിനെ ക്വാറന്റൈന്‍ സെന്ററിലാക്കിയ എസ്‌ഐ നിരീക്ഷണത്തില്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, June 30, 2020

ഫോര്‍ട്ട്‌കൊച്ചി: മദ്യപിച്ച്‌ ബഹളമുണ്ടാക്കിയ കോവിഡ് സ്ഥിരീകരിച്ച യുവാവിനെ ക്വാറന്റൈന്‍ സെന്ററിലാക്കിയ എസ്‌ഐ നിരീക്ഷണത്തില്‍. ഫോട്ട്‌കൊച്ചി എസ്‌ഐ ജിന്‍സന്‍ ഡൊമനിക്കാണ് സ്വയം നിരീക്ഷണത്തിലായത്. ഗൃഹ നിരീക്ഷണത്തില്‍ കഴിയാതെ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയ യുവാവിനെ എസ്‌ഐ ബലംപ്രയോഗിച്ച്‌ സര്‍ക്കാര്‍ ക്വാറന്റൈനില്‍ ആക്കിയിരുന്നു.

പിന്നാലെ പരിശോധനയില്‍ യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെയാണ് എസ്‌ഐ നിരീക്ഷണത്തില്‍ പോയത്. നിരീക്ഷണം ലംഘിച്ച യുവാവ് കുന്നുപുറത്തെ കാനറ ബാങ്ക്, ചെറളായിയിലെ ബാര്‍ബര്‍ഷോപ്പ്, തോപ്പുംപടിയിലെ മദ്യശാല എന്നിവിടങ്ങളില്‍ പോയിരുന്നു.

ഇതിന് ശേഷമാണ് മദ്യപിച്ച്‌ ബഹളമുണ്ടാക്കിയത്. നാട്ടുകാര്‍ അറിയച്ചതിനെ തുടര്‍ന്ന് എസ്‌ഐയു സംഘവും എത്തിയപ്പോഴാണ് ഇയാള്‍ മുംബൈയില്‍ നിന്ന് എത്തിയതാണ് എന്നറിഞ്ഞത്.

തുടര്‍ന്ന് മറ്റുള്ളവരെ മാറ്റിനിര്‍ത്തി ജിന്‍സന്‍ ഒറ്റയ്ക്ക് ബലപ്രയോഗിത്തിലൂടെ ഇയാളെ കീഴ്‌പ്പെടുത്തി. ഇടക്കൊച്ചിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് സ്വയം ജീപ്പ് ഓടിച്ചാണ് എസ്‌ഐ വന്നത്. യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ എസ്‌ഐ ക്വാറന്റൈനിലായി.

×