അഞ്ചലില്‍ ആശാവര്‍ക്കര്‍ കൂടിയായ പഞ്ചായത്ത് അംഗത്തിന് കൊവിഡ് : അഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്‍റും വൈസ്പ്രസിഡന്‍റും ഉള്‍പ്പെടെ നിരിക്ഷണത്തില്‍ പോയി

ന്യൂസ് ബ്യൂറോ, കൊല്ലം
Saturday, August 1, 2020

കൊല്ലം: അഞ്ചലില്‍ ആശാവര്‍ക്കര്‍ കൂടിയായ പഞ്ചായത്ത് അംഗത്തിന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്‍റും വൈസ്പ്രസിഡന്‍റും ഉള്‍പ്പെടെ നിരിക്ഷണത്തില്‍ പോയി. മൂന്ന് ദിവസം മുമ്പ് ഇവര്‍ പഞ്ചായത്ത് ഓഫിസില്‍ എത്തിയിരുന്നു. ഇതേ തുടര്‍ന്ന് ജീവനക്കാരും നിരിക്ഷണത്തിലാണ്. ജില്ലയില്‍ ഇന്ന് മുപ്പത്തിയഞ്ച് പേര്‍ക്ക് രോഗം സ്ഥിരികരിച്ചപ്പോള്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. 53 പേര്‍ ഇന്ന് രോഗമുക്തി നേടി.

×