കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എക്കെതിരെ  മുണ്ടുപൊക്കി കാണിച്ച് ആഭാസ സമരമാണ് യുത്ത് കോണ്‍ഗ്രസ് നടത്തുന്നതെന്ന് മുഖ്യമന്ത്രി !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, September 14, 2020

തിരുവനന്തപുരം: കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയ്ക്ക് എതിരെ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സമരമല്ല, ആഭാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എംഎല്‍എയെ മുണ്ടുപൊക്കി കാണിച്ചാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ സമരം നടത്തുന്നത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ്-ബിജെപി ബന്ധത്തെക്കുറിച്ചുള്ള രാഷ്ട്രീയ പ്രസംഗം നടത്തിയതിനാണ് കുഞ്ഞുമോന്‍ ചെയ്ത തെറ്റ്.

അതിനാണ് പരിധിവിട്ട സമരങ്ങള്‍ അരങ്ങേറുന്നത്. ഇത്തരം സമരാഭാസങ്ങളെ ശക്തമായി നേരിടാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

×