ഇന്നലെ രോഗം സ്ഥിരീകരിച്ചത് 233 പേര്‍ക്ക്; കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഒരാഴ്ച അടച്ചിടും

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട്: നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ പാളയം മാർക്കറ്റിൽ ഇന്നലെ നടത്തിയ കോവിഡ് പരിശോധനയിൽ 233 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ മാർക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. സെപ്റ്റംബർ 24 മുതൽ 30വരെയാണ് മാർക്കറ്റ് അടക്കുക.

പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും പ്രവേശനമുണ്ടാകില്ല. നിരോധനമേർപ്പെടുത്തിയ സ്ഥലങ്ങളിൽ പൊതുജനങ്ങൾ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ പോലീസിനെ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ ക്വിക്ക് റെസ്പോൺസ് ടീമിനെ മാർക്കറ്റിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

Advertisment