വെറും മൂന്ന് മണിക്കൂര്‍; കെഎസ്ഇബിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഹാക്ക് ചെയ്‌തെടുത്തത് മൂന്ന് ലക്ഷം പേരുടെ വിവരങ്ങള്‍; ഇതിന്റെ മാര്‍ക്കറ്റ് വില അഞ്ച് കോടിക്ക് മുകളില്‍ ! ഹാക്കര്‍മാരുടെ അവകാശവാദം ഞെട്ടിക്കുന്നത്‌

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, August 1, 2020

കൊച്ചി: കെഎസ്ഇബി വെബ്‌സൈറ്റ് സുരക്ഷിതമല്ലെന്ന് ഹാക്കര്‍മാര്‍. വെറും മൂന്ന് മണിക്കൂര്‍ കൊണ്ട് കെഎസ്ഇബി വെബ്‌സൈറ്റില്‍ നിന്ന് മൂന്നു ലക്ഷം പേരുടെ വിവരങ്ങള്‍ ലഭിച്ചതായും ഹാക്കര്‍മാര്‍ അവകാശപ്പെടുന്നു. ‘കെ-ഹാക്കര്‍മാര്‍’ എന്നറിയപ്പെടുന്ന ഹാക്കര്‍മാരാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഈ വിവരങ്ങള്‍ക്ക് മാര്‍ക്കറ്റ് വില അഞ്ച് കോടിക്ക് മുകളില്‍ വരുമെന്നും ഹാക്കര്‍മാര്‍ പറയുന്നു. ഫേസ്ബുക്ക് പേജിലാണ് ഇവര്‍ ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. കെഎസ്ഇബി വെബ്‌സൈറ്റ് സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇവര്‍.

സെർവറിന്റെ സുരക്ഷാ വീഴ്ച പരിഹരിക്കാൻ മൂന്നാഴ്ചയാണ് കെഎസ്ഇബിക്ക് ഹാക്കർമാർ നൽകിയിരിക്കുന്നത്. അത് ചെയ്തില്ലെങ്കിൽ വിവരങ്ങൾ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. അതേസമയം, വിവരം പുറത്തു വന്നതോടെ കെഎസ്ഇബി ഓൺലൈൻ പേമെന്റ് സംവിധാനം നിർത്തി വച്ചിരിക്കുകയാണ്.

×