കുവൈറ്റ് വിമാനത്താവളത്തിനുള്ളിലെ റെസ്‌റ്റോറന്റുകളും കഫേകളും പ്രാര്‍ത്ഥനാ മുറികളും പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, September 24, 2020

കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന വിമാനത്താവളത്തിനുള്ളിലെ റെസ്റ്റോറന്റുകളും കഫേകളും പ്രാര്‍ത്ഥനാമുറികളും പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നുകൊടുത്തു. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കൊവിഡ് വാക്‌സിന്‍ ലഭ്യമായതിനുശേഷമേ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കേണ്ടതുള്ളൂവെന്നാണ് ഡിജിസിഎ നേരത്തെ അറിയിച്ചിരുന്നത്.

×