കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു: മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, August 1, 2020

കുവൈത്ത്: കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി മരണപ്പെട്ടു, കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി സുനിൽ കുമാർ വാഴേപറമ്പിൽ (38 )ആണ് ഇന്ന് മരണപ്പെട്ടത്. ജാബിർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. ഗ്ലോബൽ ഇന്റർനാഷണൽ കമ്പനിയിലെ ജോലിക്കാരനായിരുന്നു. ഭാര്യ ഗോപിക. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.

×