കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ തീപിടുത്തം , ആളപായമില്ല

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, November 22, 2020

കുവൈറ്റ് : കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ തീപിടുത്തം .മിനിസ്‌ട്രി ഓഫ് ഹെൽത്ത്‌ ജനറൽ അഡ്മിൻ ഡിപ്പാർട്മെന്റിലെ ഒരു മുറിയിലാണ്‌ ഇന്ന് കാലത്തു തീപിടുത്തം ഉണ്ടായത് . വൈദ്യതി ഷോര്ട്ട് സർക്യൂട്ട് ആണ് തീപിടുത്ത കാരണമെന്നാണ് റിപ്പോർട്ട്‌ . ആളപായമോ കാര്യമായ നാശ നഷ്ട്ടങ്ങളോ റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

×