കുവൈത്ത് കെ.എം.സി.സി. അംഗം അബ്ദുൽ കരീമിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, November 21, 2020

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം മരണപ്പെട്ട കുവൈത്ത് കെ.എം.സി.സി.അംഗം അബ്ദുൽ കരീമിന്റെ മയ്യിത്ത് നാട്ടിലേക്കയച്ചു. ശനിയാഴ്ച്ച വൈകിട്ട് 4 മണിക്കുള്ള കൊച്ചി വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോയത്. തിരൂരങ്ങാടി കോഴിച്ചെന പെരുമണ്ണ സ്വദേശിയായ അദ്ദേഹം ദീർഘകാലമായി കുവൈത്ത് കെ.എം.സി.സി. യുടെ സജീവ അംഗമാണ്.

പരേതനായ ചെങ്ങനാശ്ശേരീ ബീരാൻ ഹാജിയുടെ മകനാണ്. ഉയർന്ന രക്ത സമ്മർദ്ധത്തെ തുടർന്ന് രണ്ടു മാസത്തോളമായി അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്ത് കെ.എം.സി.സി.സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ ഹംസ കരിങ്കപ്പാറ, ഷാഫി കൊല്ലം എന്നിവരാണ് മൃതദേഹം നാട്ടിലേക്കയക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.

സുലൈബിക്കാത്തതിൽ വെള്ളിയാഴ്ച നടന്ന മയ്യിത്ത് നിസ്‌ക്കാരത്തിൽ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത്, ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി.അബ്ദു റഹിമാൻ , സംസ്ഥാന സെക്രട്ടറി എഞ്ചിനീയർ മുഷ്താഖ്, മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹമീദ് മൂടാൻ, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് മുസ്തഫ പരപ്പനങ്ങാടി, ആക്ടിങ് സെക്രട്ടറി ആബിദ് കരിമ്പിൽ, ട്രഷറർ അയൂബ്, താനൂർ മണ്ഡലം വൈസ് പ്രസിഡന്റ് ഹകീം മൗലവി, നിസാർ അലങ്കാർ, സൈനുദ്ധീൻ കല്ലൂരാവി, സുബൈർ കാടങ്ങോട്, ഇബ്രാഹിം.കെ.വി., മുഹമ്മദ് കെ.വി., ഇസ്ലാമിക് കൗൺസിൽ ഭാരവാഹികളായ സൈനുൽ ആബിദ് ഫൈസി, ഗഫൂർ ഫൈസി,അബ്ദുൽ നാസർ കോഡൂർ തുടങ്ങിയവർ പങ്കെടുത്തു.

×