കുവൈറ്റിലെ ‘റിക്ടര്‍ ക്രിയേറ്റീവ് ഓഫീസി’ന് ഗിന്നസ് റെക്കോര്‍ഡ്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, November 23, 2020

കുവൈറ്റ് സിറ്റി: ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ തിയേറ്റര്‍ പ്രൊഡക്ഷനുള്ള ഗിന്നസ് റെക്കോര്‍ഡ് കുവൈറ്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിംഗ് ഏജന്‍സിയായ റിക്ടര്‍ ക്രിയേറ്റീവ് ഓഫീസിന്. ഒരു ഓണ്‍ലൈന്‍ ഷോയ്ക്ക് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റാണ് റിക്ടര്‍ ക്രിയേറ്റീവ് നേട്ടം സ്വന്തമാക്കിയത്.

കുവൈറ്റ് സംരഭകര്‍, സംവിധായകര്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍ തുടങ്ങിയവര്‍ ഈ ഏജന്‍സിയുടെ ഭാഗമാണ്. ടീം വര്‍ക്കിലൂടെ കുവൈറ്റ് യുവതയ്ക്ക് അന്താരാഷ്ട്ര റെക്കോര്‍ഡ് സ്വന്തമാക്കാന്‍ കഴിഞ്ഞതായി റിക്ടര്‍ ക്രിയേറ്റീവ് ഓഫീസിന്റെ കോ ഫൗണ്ടറായ ബദര്‍ അല്‍ എസ പറഞ്ഞു.

×