Advertisment

കൊവിഡ് വ്യാപനം: കുവൈറ്റില്‍ ഇത്തവണ മരുഭൂമിയിലെ ക്യാമ്പുകളും തിരഞ്ഞെടുപ്പ് ടെന്റുകളും അനുവദിക്കില്ല

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മരുഭൂമിയില്‍ ക്യാമ്പുകള്‍ റദ്ദാക്കാനും തിരഞ്ഞെടുപ്പ് ടെന്റുകള്‍ നീക്കം ചെയ്യാനും കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ഉന്നതതല സമിതി തീരുമാനിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

നവംബര്‍ മുതല്‍ അഞ്ച് മാസത്തേക്കാണ് ക്യാമ്പുകള്‍ ഒരുക്കാറുള്ളത്. ശൈത്യകാലത്ത് മരുഭൂമിയിലെ നിയുക്ത പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ സ്ഥാപിക്കാന്‍ ആളുകള്‍ക്ക് സാധാരണ അനുവാദം നല്‍കുമായിരുന്നു. അതുപോലെ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരുമായി ആശയവിനിമയം നടത്താനും മറ്റുമായി ടെന്റുകളും സ്ഥാപിക്കാറുണ്ടായിരുന്നു.

ആരോഗ്യമന്ത്രാലയത്തിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഇത്തവണ ഇത് നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. എന്നാല്‍ തീരുമാനം പിന്നീട് അവലോകനം ചെയ്യുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നവംബര്‍ അവസാനം നടക്കുമെന്നാണ് കരുതുന്നത്.

Advertisment