Advertisment

5 രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് മടങ്ങിയെത്തുന്ന ​ഗാർഹിക തൊഴിലാളികൾക്കുളള ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു

New Update

കുവൈറ്റ് : കുവൈറ്റിലേക്ക് മടങ്ങിയെത്തുന്ന 5 രാജ്യങ്ങളിൽ നിന്നുള്ള ​ഗാർഹിക തൊഴിലാളികൾക്കുളള ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു. ആദ്യഘട്ടത്തിൽ തിരിച്ചുവരുന്ന ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ,ബംഗ്ലാദേശ്‌, ഫിലിപ്പീൻസ്‌ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്കുളള ടിക്കറ്റ് നിരക്കാണ് നിശ്ചയിച്ചിട്ടുളളത്.

Advertisment

publive-image

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും, കുവൈറ്റ് എയർവേഴ്സിന്റെയും, ജസീറ എയർവേഴ്സിന്റെയും മാനേജ്മെന്റും  ഇതുസംബന്ധിച്ച് കൂടിക്കാഴ്ച നടത്തി. ക്വാറന്റൈൻ, പിസിആർ പരിശോധന, ടിക്കറ്റ് വില എന്നിവ ഉൾപ്പടെ 350 ദിനാറിന് ​ഗാർഹിക തൊഴിലാളികളെ മടക്കിക്കൊണ്ടുവരാനാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഇന്ത്യയിൽ നിന്നുളളവർക്കുളള  വിമാന ടിക്കറ്റ് നിരക്ക് 110 ദിനാറായിരിക്കും.  കുറഞ്ഞ പാക്കേജിൽ ​ഗാർഹിക തൊഴിലാളികളെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരണമെന്ന് അധികൃതർ നേരത്തെ നിശ്ചയിച്ചിരുന്നു.

kuwait news
Advertisment