പ്രവാസിയുടെ ഹൃദയം തൊട്ട ഒരു ‘മറുപടി’; മഹാമാരി കാലത്ത് ഓരോ പ്രവാസിയുടെയും ഒറ്റപ്പെടലിന്റെയും നൊമ്പരത്തിൻറെയും നേർചിത്രമായി കുവൈറ്റിൽ നിന്ന് ഒരു ഹ്രസ്വചിത്രം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, June 29, 2020

മഹാമാരി കാലത്ത് ഓരോ പ്രവാസിയുടെയും ഒറ്റപ്പെടലിന്റെയും നൊമ്പരത്തിൻറെയും നേർചിത്രമായി കുവൈറ്റിൽ നിന്ന് ഒരു ഹ്രസ്വചിത്രം. എ ജി ക്രിയേഷന്സിന്റെ ബാനറിൽ
അഞ്ചു പുതുശ്ശേരി നിർമ്മിച്ച മുഹമ്മദ് സാലിഹ് സംവിധാനം ചെയ്ത ‘മറുപടി’ എന്ന ഹ്രസ്വചിത്രമാണ് അവതരണ മികവിനാലും പ്രമേയത്തിലെ വ്യത്യസ്തതയാലും ശ്രദ്ധേയമാവുന്നത്.

നോവലിസ്റ്റ് ധർമരാജ് മടപ്പള്ളി ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നു.
ഞാനിവിടെയുണ്ടെന്ന ഒരോർമ്മപ്പെടുത്തലാണ് ഓരോ മറുപടിയും. ഒപ്പം ജീവിത തിരക്കുകൾക്കിടയിൽ മറന്നുപോകുന്ന കടമകൾ നിർവ്വഹിക്കുവാൻ പിന്നീട് അവസരം ഉണ്ടാകില്ല എന്ന ഒരു ഓർമ്മപ്പെടുത്തലും.

പ്രിയപ്പെട്ടവരേ… സമയംപോലെ ഇത് തുറന്നുവായിക്കുക. അകത്ത് തീർച്ചയായും നിങ്ങൾക്ക് എത്രയും പ്രിയപ്പെട്ട ഒരാളുടെ കൈപ്പടയാവാം…

×