പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസ്; കുവൈറ്റ് സ്വദേശിക്ക് വധശിക്ഷ

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, November 23, 2020

കുവൈറ്റ് സിറ്റി: പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ കുവൈറ്റ് സ്വദേശിക്ക് അപ്പീല്‍ കോടതി വിധിച്ച വധശിക്ഷ മേല്‍ക്കോടതി ശരിവച്ചു. 2016ലെ നാഷണല്‍ ഡേ ആഘോഷങ്ങള്‍ക്കിടെ തുര്‍ക്കി അല്‍ അന്‍സി എന്ന പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അബ്ദുല്‍ അസീസ് എന്നയാള്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്.

നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ആസൂത്രിതമായാണ് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതെന്നും കോടതി പറഞ്ഞു.

×