കുവൈറ്റ്-സൗദി അതിര്‍ത്തി തുറന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, September 16, 2020

കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ നാളായി അടച്ചിട്ടിരുന്ന കുവൈറ്റ്-സൗദി അതിര്‍ത്തി തുറന്നു. കൊവിഡ് മുക്തനാണെന്ന് തെളിയിക്കുന്ന പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അതിര്‍ത്തി വഴി രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈറ്റിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനും ഉണ്ടായിരിക്കും.

×