കുവൈറ്റില്‍ ഫേസ് മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് കനത്ത പിഴ ഈടാക്കാനുള്ള തീരുമാനത്തിനെതിരെ സ്വദേശികള്‍ രംഗത്ത്

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, October 18, 2020

കുവൈറ്റ് സിറ്റി: ഫേസ് മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് കനത്ത പിഴ ഈടാക്കാനുള്ള തീരുമാനത്തിനെതിരെ സ്വദേശികള്‍ രംഗത്ത്.

മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് പരമാവധി 5000 കെ.ഡി വരെ പിഴ ഈടാക്കാനാണ് തീരുമാനം. അല്ലെങ്കില്‍ മൂന്ന് മാസത്തേക്ക് ജയില്‍ ശിക്ഷയും ലഭിക്കാം.

ഈ തീരുമാനം പുനരവലോകനം ചെയ്യണമെന്നും പിഴത്തുക 50 കെ.ഡിക്കും 100 കെ.ഡിക്കും ഇടയിലായി നിജപ്പെടുത്തണമെന്നുമാണ് പൗരന്മാരുടെ ആവശ്യം. പ്രായോഗികമായ തീരുമാനങ്ങളെ പുറപ്പെടുവിക്കാവൂ എന്നും അവര്‍ ആവശ്യപ്പെടുന്നു.

കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

×