Advertisment

ആരും കൊതിക്കുന്ന കാല്‍പാദങ്ങള്‍ സ്വന്തമാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യുക

author-image
സത്യം ഡെസ്ക്
New Update

കാല്‍പ്പാദങ്ങള്‍ വ്യക്തിയുടെ സ്വഭാവത്തിലേക്കുള്ള ചൂണ്ടുപടിയാണ്. ആകര്‍ഷകമായ വ്യക്തിത്വത്തിന്റെ സാക്ഷ്യപത്രമാണ് വൃത്തിയും ഭംഗിയുമുള്ള കാല്‍പ്പാദങ്ങള്‍. കാല്‍പ്പാദങ്ങള്‍ വൃത്തിയായി സംരക്ഷിക്കേണ്ടത് ആരോഗ്യസംരക്ഷണത്തിനും ആവശ്യമാണ്. അതിനാല്‍ കാല്‍പ്പാദങ്ങളുടെ സംരക്ഷണത്തിന് മുഖചര്‍മത്തിന്റെ സംരക്ഷണത്തിനെന്നപോലെ ശ്രദ്ധ നല്‍കണം.

Advertisment

publive-image

കാല്‍പ്പാദങ്ങളും കാല്‍നഖങ്ങളും ഭംഗിയാക്കാനുള്ള മാര്‍ഗമാണ് പെഡിക്യൂര്‍. ആവശ്യമായ സാധനങ്ങള്‍ ലേഡീസ് സ്റ്റോറില്‍നിന്നു വാങ്ങി ആഴ്ചയിലൊരിക്കല്‍ ഇതു വീട്ടില്‍ത്തന്നെ ചെയ്യാവുന്നതേയുള്ളു. ആദ്യമായി നഖങ്ങളിലെ നെയില്‍ പോളിഷ്, റിമൂവര്‍ ഉപയോഗിച്ച് നീക്കം ചെയ്യണം. നഖങ്ങള്‍ അര്‍ദ്ധവൃത്താകൃതിയില്‍ മുറിച്ചശേഷം നെയില്‍ ഫയല്‍ ഉപയോഗിച്ച് രാകി ആകൃതി വരുത്തുക. നഖം മുറിക്കുമ്പോള്‍ ഉള്ളിലേക്കിറക്കി വെട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം.

അര ബക്കറ്റ് ഇളംചൂടുവെള്ളത്തില്‍ അല്‍പം ഷാംപൂ, ഒരു ടീ സ്പൂണ്‍ ഉപ്പുപൊടി, ഒരു ചെറുനാരങ്ങയുടെ നീര്, ?പനിനീര് ഇവ ചേര്‍ത്ത് പാദങ്ങള്‍ അതില്‍ മുക്കി വയ്ക്കുക. പതിനഞ്ചു മിനിറ്റിനുശേഷം പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് നഖങ്ങളുടെ അടിഭാഗവും ഇടകളും വൃത്തിയാക്കുക. ഉപ്പൂറ്റിയിലെയും പാദങ്ങളുടെ വശങ്ങളിലെയും കട്ടിയുള്ള തൊലിയില്‍ പ്യൂമിസ് സ്റ്റോണ്‍കൊണ്ട് ഉരസുക. വരണ്ട ചര്‍മം ഇളകിപ്പോരും.

നഖത്തിന്റെ പിന്‍ഭാഗത്തെ ചര്‍മം (ക്യൂട്ടിക്കിള്‍), ക്യൂട്ടിക്കിള്‍ പുഷര്‍ എന്ന ഉപകരണം കൊണ്ട് പിന്നിലേക്കു തള്ളിമാറ്റി ക്യൂട്ടിക്കിള്‍ നൈഫ് ഉപയോഗിച്ചു സൂക്ഷ്മതയോടെ മുറിക്കണം. പിന്നെ ഗിസറിന്‍ സോപ്പ് ഉപയോഗിച്ച് പാദങ്ങള്‍ കഴുകി മൃദുവായ തുണികൊണ്ട് ഈര്‍പ്പം ഒപ്പിയെടുക്കണം. കാല്‍വിരലുകള്‍ക്കിടയിലെ ഈര്‍പ്പം തുടച്ചു മാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പാദങ്ങള്‍ ബോഡി ലോഷന്‍ ഉപയോഗിച്ച് തടവുക. നഖങ്ങളില്‍ നെയില്‍ പോളിഷ് അണിയുക. ഇത്രയുമായാല്‍ നിങ്ങളുടെ പാദങ്ങള്‍ മനോഹരമാകും.

leg health
Advertisment