Advertisment

അറിയാം ചെറുനാരങ്ങയുടെ ഗുണങ്ങള്‍

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ചെറുനാരങ്ങ നമുക്ക് ആവശ്യമായ പോഷകങ്ങ ളും രോഗപ്രതിരോധ ഔഷധ ങ്ങളും രോഗശമന ഔഷധ ങ്ങളുമൊക്കെ ഒത്തുചേര്‍ന്ന ഒരു ദിവ്യഫലമാണ്.സാധാരണഗതിയില്‍ ചെ റുനാരങ്ങ ഉപയോഗിക്കുന്ന വരിലേറെ പേരും സോഡാ നാരങ്ങ കഴിക്കുന്നവരാണ്. ഉഷ് ണകാലത്ത് ദാഹമകറ്റാനും ക്ഷീണമകറ്റാനും ഉന്മേഷം പകരാനുമാണ് ഉപയോഗി ക്കുന്നത്.

Advertisment

publive-image

ഇതിലുമുപരി ഇതി ലടങ്ങിയ പോഷകത്തെകുറി ച്ചോ ഔഷധത്തെക്കുറിച്ചോ അധി കമാരും ശ്രദ്ധിച്ചുകാണു മെന്ന് തോന്നുന്നിലല്ല. മനസ്സിന് ഉണര്‍വ്വ് നല്‍കി ആമാശയ ത്തിനും, ഹൃദയത്തിനും , കരളി നു മൊക്കെ പ്രവര്‍ത്തനശേഷി കൊടുത്ത് ഉത്തേജക ഔഷധം കണക്കെ വര്‍ത്തിക്കുന്നതാണ് ചെറുനാരങ്ങ.

ചെറുനാരങ്ങ ഉപ്പിലിട്ടതു കഴിച്ചാല്‍ വിശപ്പില്ലാ യ്മയും, ദഹനക്കുറവും ഇല്ലാതാ ക്കാം. തൊലി, കണ്ണ്, അസ്ഥി എന്നിവക്ക് കരുത്തും പ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കാന്‍ ചെറു നാരങ്ങ നീരില്‍ സമം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നലല്ലതാ ണ്.

കുടവയര്‍ കുറക്കാന്‍ പഞ്ച സാരയോ ഉപ്പോ ചേര്‍ക്കാതെ ചെറുനാരങ്ങ കഴിക്കുന്നത് നല്ലതത്രേ. ലെമണ്‍ ടീയും, ലെമ ണ്‍ കോഫിയും രാജകീയ പാനീയം തന്നെ. തൊണ്ടവേദന യ്ക്കും ജലദോഷത്തിനും ചെറു നാരങ്ങാനീര് ചൂടുവെള്ളത്തില്‍ കഴിക്കുകവഴി ശമനംകിട്ടും.

വിറ്റാമിന്‍ സിയുടെ കലവ റയാണ് ചെറുനാരങ്ങ. 100 ഗ്രാം ചെറുനാരങ്ങയില്‍ 63 ഗ്രാം വിറ്റാമിന്‍ സിയും ഒരു ശതമാനം കൊഴുപ്പും , 59 ശതമാനം കലോ റി, ഒന്നരശതമാനം മാംസ്യം, 0.09 ശതമാനം കാല്‍സ്യം, 0.07 ശത മാനം ധാതുലവണങ്ങള്‍, 1.3ശത മാനം നാര്, 10-9% അന്നജം, 84-6% ജലാംശം എന്നിവ അടങ്ങിയിരി ക്കുന്നു.

താരനും അരിമ്പാറയും ഇല്ലാതാക്കാന്‍ ചെറുനാരങ്ങ മുറിച്ചുരസിയാല്‍ മതി. മോണ പഴുപ്പ്, വായ്നാറ്റം എന്നിവ ഇല്ലാതാക്കാന്‍ ചെറുനാരങ്ങാ നീരും ഇരട്ടിപനനീരും ചേര്‍ത്ത് രണ്ടുനേരം വായില്‍ കവിളിയാല്‍ മതിയത്രെ. ചെറുനാരങ്ങ ഒരു സൗന്ദര്യദായക വസ്തുകൂടി യാണ്. ഷാംപു, സോപ്പ്, വാനിഷ്ക്രീം, ലോഷന്‍ ബാത്ത് എന്നിവയിലെ ഘടകം ചെറുനാര ങ്ങതന്നെ.

lemon
Advertisment