30 വർഷത്തിനുശേഷം ഇന്നലെ ലിവർ പൂൾ ചാമ്പ്യന്മാരായി

പ്രകാശ് നായര്‍ മേലില
Friday, June 26, 2020

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്‍റെ 132 വർഷത്തെ ചരിത്രത്തിൽ 20 തവണ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റർ യുണൈറ്റ ഡിനുശേഷം വ്യാഴാഴ്ചത്തെ വിജയത്തോടുകൂടി ലിവർ പൂൾ 19 തവണ ചാമ്പ്യൻ കിരീടം കരസ്ഥ മാക്കി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു.

കൊറോണ വൈറസ് മൂലം മാർച്ചിൽ നടക്കേണ്ടിയിരുന്ന പ്രീമിയർ ലീഗ് മാറ്റിവയ്ക്കുകയായിരുന്നു. ജൂൺ 17 മുതലാണ് മത്സരങ്ങൾ ആരംഭിച്ചത്. ഇന്നലെ നടന്ന ചെൽസി – മാഞ്ചസ്റ്റർ സിറ്റി മത്സരത്തിനുശേഷം പോയിന്‍റ് അടിസ്ഥാനത്തിലാണ് ലിവർ പൂൾ വിജയകിരീടമണിഞ്ഞത്.

ലിവർ പൂളിന് 31 മാച്ചുകളിൽ നിന്ന് 28 വിജയവും ഒരു തോൽവിയും രണ്ടു സമനിലയുമായി 86 പോയിന്റ് ലഭിച്ചപ്പോൾ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക് 31 മത്സരങ്ങളിൽനിന്ന് 20 ജയവും 8 തോൽവിയും 3 സമനിലയുമായി 63 പോയിന്റുകളാണ് നേടാനായത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആകട്ടെ 31 മത്സരങ്ങളിൽ 13 ജയവും 8 തോൽവിയും 10 സമനിലയുമായി 49 പോയിന്റുമായി അവസാനസ്ഥാനത്തെത്തുകയായിരുന്നു.

ഇംഗ്ലീഷ് ഫുട്ബാൾ ലീഗ് 1888 ൽ ആരംഭിച്ച ശേഷം 1892 ൽ പേരുമാറ്റി ഫുട്ബാൾ ലീഗ് ഫസ്റ്റ് ഡിവിഷൻ എന്നാക്കി മാറ്റുകയായിരുന്നു.1992 ൽ വീണ്ടും പേരുമാറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് എന്നാക്കി. ലിവർ പൂൾ ഏറ്റവുമൊടുവിൽ ചാമ്പ്യന്മാരായത് 1990 ലാണ്.

×