പൊലീസ് ആക്ട് ഭേദഗതി നടപ്പാക്കാൻ പ്രത്യേക നടപടി ക്രമം തയ്യാറാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി: പൊലീസ് മേധാവിയുടെ വിശദീകരണം പുതിയ പൊലീസ് ആക്ട് ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന ആശങ്ക ഉയർന്നതിനിടെ

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, November 22, 2020

തിരുവനന്തപുരം: ഏറെ വിവാദമായ പൊലീസ് ആക്ട് ഭേദഗതി നടപ്പാക്കാൻ പ്രത്യേക നടപടി ക്രമം (Standard Operating Procedure- SOP) തയ്യാറാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പുതിയ പൊലീസ് ആക്ട് ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന ആശങ്ക ഉയർന്നതിനിടെയാണ് പൊലീസ് മേധാവിയുടെ വിശദീകരണം.

നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ്.ഒ.പി തയ്യാറാക്കുക. ഓര്‍ഡിനന്‍സ് ഒരുവിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണിതെന്നും പൊലീസ് മേധാവി അറിയിച്ചു. സൈബർ അധിക്ഷേപം തടയാനുള്ള പൊലീസ് ആക്റ്റ്‌ ഭേദഗതി എല്ലാ മാധ്യമങ്ങൾക്കും കുരുക്കാകുമെന്നാണ് സർക്കാർ പുറത്തു വിട്ട വിജ്ഞാപനത്തിൽ നിന്നും വ്യക്തമാകുന്നത്.

×