ഹലോ ലേഡീസ്..ഞാന്‍ അലന്‍! സ്‌നേഹം കൊതിച്ച് ഒരു യുവാവ് കാത്തിരിക്കുകയാണ്; തന്നെ സ്വയം ഫെയ്‌സ്ബുക്കില്‍ വില്‍പ്പനയ്ക്ക് വച്ച് !

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, October 1, 2020

സ്‌നേഹം തേടുന്ന ഏകാന്തനായ ഒരു മനുഷ്യന്‍ തന്നെ സ്വയം ഫെയ്‌സ്ബുക്കില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്ന കൗതുകകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. ഡേറ്റിംഗ് ആപ്ലിക്കേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടും ആരും തിരിഞ്ഞു നോക്കാത്തതില്‍ നിരാശനായാണ് അലന്‍ ക്ലെയ്ട്ടണ്‍ എന്ന 30കാരന്‍ തന്നെ ഫെയ്‌സ്ബുക്കിലൂടെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. താന്‍ ഫ്രീയാണെന്നും മികച്ചതാണെന്നും യൂസ്ഡ് കണ്ടീഷനാണെന്നും പരസ്യത്തിന് അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.

ഫെയ്‌സ്ബുക്കിലെ പ്രാദേശിക ക്ലാസിഫൈഡ് പരസ്യ പേജില്‍ പോസ്റ്റ് ചെയ്ത് കാര്യങ്ങള്‍ തനിക്ക് അനുകൂലമാക്കാനുള്ള ഈ യുവാവിന്റെ ശ്രമം വിജയത്തിലേക്കാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. യുകെയിലുടനീളമുള്ള സ്ത്രീകളുടെ സന്ദേശം കൊണ്ട് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഇന്‍ബോക്‌സ് നിറഞ്ഞിരിക്കുകയാണ്. തന്റെ പുതിയ നീക്കം താന്‍ ആഗ്രഹിക്കുന്ന സ്‌നേഹം തനിക്ക് ലഭിക്കാന്‍ സഹായകരമാകുമെന്നു തന്നെയാണ് അലന്റെ പ്രതീക്ഷ.

സ്‌കൂള്‍ കാലത്തിന് ശേഷം തനിക്ക് ഒരു കാമുകി ഉണ്ടായിട്ടില്ല. തന്റെ കൂട്ടുകാരെല്ലാം വിവാഹിതരായി ജീവിതം ആസ്വദിക്കുന്നു. അതുകൊണ്ടു തന്നെ താനും വിവാഹം കഴിക്കാനും കുട്ടികള്‍ ജനിക്കാനും ആഗ്രഹിക്കുന്നുവെന്ന് അലന്‍ പറയുന്നു.

ടിന്‍ഡര്‍, പ്ലെന്റ് ഓഫ് ഫിഷ് പോലുള്ള ധാരാളം പരമ്പരാഗത ആപ്ലിക്കേഷനുകള്‍ പരീക്ഷിച്ചു. പക്ഷേ ഒന്നിലും ഫലം ലഭിച്ചില്ല.തുടര്‍ന്ന് ഇ ഹാര്‍മണിയില്‍ സൈന്‍ അപ്പ് ചെയ്യാന്‍ തീരുമാനിച്ചതായും അലന്‍ പറയുന്നു. അവര്‍ എന്നോട് ധാരാളം ചോദ്യങ്ങള്‍ ചോദിച്ചു. വിലപേശല്‍ നടത്തുന്ന ഒരു ഓണ്‍ലൈന്‍ പരസ്യ പേജില്‍ താന്‍ എന്തിനാണ് പരസ്യം ചെയ്യുന്നതെന്ന് താന്‍ പെട്ടെന്ന് ചിന്തിച്ചു. തുടര്‍ന്നാണ് ഫെയ്‌സ്ബുക്കില്‍ പരസ്യം നല്‍കാന്‍ തീരുമാനിച്ചത്…

ഫേസ്ബുക്കില്‍ നല്‍കിയ പരസ്യം ഇങ്ങനെ…

ഹലോ ലേഡീസ്..ഞാന്‍ അലന്‍. എനിക്ക് 30 വയസ്സായി. ഒറ്റയ്ക്ക് ജീവിച്ചു മടുത്തതിനാല്‍ എനിക്ക് സംസാരിക്കാന്‍ സുന്ദരിയായ ഒരു സ്ത്രീയെ ഞാന്‍ തേടുകയാണ്. ഡേറ്റിംഗ് സൈറ്റുകളില്‍ ഭാഗ്യപരീക്ഷണം നടത്തി പരാജയപ്പെട്ടതു മൂലം ഞാന്‍ ഫെയ്‌സ്ബുക്കില്‍ പരസ്യം നല്‍കുകയാണ്.

എന്തായാലും ജീവിത പങ്കാളിയെ കണ്ടെത്താനുള്ള അലന്റെ ശ്രമത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

×