ലോട്ടസ് തങ്ങളുടെ ഹാർഡ്‌കോർ എക്സിഗ് സ്‌പോർട്‌സ്കാറിന്റെ പുത്തന്‍ എഡിഷന്‍ ഒരുക്കുന്നു

സത്യം ഡെസ്ക്
Monday, June 29, 2020

ലോട്ടസ് തങ്ങളുടെ ഹാർഡ്‌കോർ എക്സിഗ് സ്‌പോർട്‌സ്കാറിന്റെ പുത്തന്‍ എഡിഷന്‍ ഒരുക്കുന്നു.വാഹനത്തിന്റെ ആഗോള ഡെലിവറികൾ ഈ വർഷാവസാനം ആരംഭിക്കും എന്ന് ലോട്ടസ് വ്യക്തമാക്കി. ഈ സെൻസേഷണൽ മോഡലിന്റെ സ്പോർട്സ് കാർ ലോകത്തെ സ്വാധീനം ആഘോഷിക്കുന്നതിനുള്ള മികച്ച മാർഗമാണ് എക്സിഗ് സ്പോർട്ട് 410 -ന്റെ 20-ാം വാർഷിക പതിപ്പ് എന്ന് ലോട്ടസ് പറയുന്നു.

ഒറിജിനൽ കാറിനെപ്പോലെ, 20 -ാം വാർഷികത്തിൽ വാഹനത്തിന്റെ നിറത്തോട് പൊരുത്തപ്പെടുന്ന റൂഫ്, സൈഡ് എയർ ഇന്റേക്കുകൾ, പിൻ സ്‌പോയ്‌ലർ, ഒപ്പം ഓരോ പിൻ ചക്രത്തിനും മുന്നിലായി കറുത്ത ‘ഷാർക്ക് ഫിൻ’ സ്റ്റോൺ ചിപ്പ് പ്രൊട്ടക്ടർ എന്നിവ ഉൾപ്പെടുന്നു.

സ്റ്റാൻഡേർഡ് സ്പോർട്ട് 410 ലെ ഓപ്ഷൻ പോലെ തന്നെ ഫ്രണ്ട് സ്പ്ലിറ്റർ, ഫ്രണ്ട് ആക്സസ് പാനൽ, റിയർ ഹാച്ച് എന്നിവയെല്ലാം കാർബൺ ഫൈബറിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്.

എക്സിഗ് സീരീസ് 1 -ന്റെ ഓപ്ഷൻ ബുക്കിൽ നിന്ന് നേരിട്ട് എടുത്ത ക്രോം ഓറഞ്ച്, ലേസർ ബ്ലൂ, കാലിപ്‌സോ റെഡ് എന്നീ മൂന്ന് നിറങ്ങളിലും സാഫ്രൺ, മോട്ടോർസ്പോർട്ട് ബ്ലാക്ക്, ആർട്ടിക് സിൽവർ എന്നിവയുൾപ്പെടെയുള്ള ആധുനിക ഷേഡുകളും ലോട്ടസ് വാഗ്ദാനം ചെയ്യുന്നു.

×