പ്രതിശ്രുത വരന്റെ വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും കവര്‍ന്ന് യുവതി കാമുനൊപ്പം സ്ഥലം വിട്ടു; ഇരുവരും പിടിയില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, November 22, 2020

ലുധിയാന: പ്രതിശ്രുത വരന്റെ വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും കവര്‍ന്നെടത്ത് യുവതി കാമുകനൊപ്പം സ്ഥലം വിട്ടു. യുവതിയെയും കാമുകനെയും പൊലീസ് പിടികൂടി. കേസില്‍ ഉള്‍പ്പെട്ട രണ്ടുപരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു

കമല്‍പ്രീത്  കൗര്‍ എന്ന യുവതി ദോലിയ കുര്‍ദ് പ്രദേശത്തുള്ള കാമുകന്‍ തേജീന്ദര്‍ പാല്‍ സിങിനൊപ്പമാണ് ഒളിച്ചോടിയത്. സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: കുല്‍വന്ത് സിങ് എന്നയാളാണ് യുവതിക്കെതിരെ പരാതിയുമായി സമീപിച്ചത്. തന്റെ മകന്‍ ഗുര്‍പ്രീത് സിങ് നവംബര്‍ ഒന്നിന് കമല്‍പ്രീത് കൗറിനെ വിവാഹം കഴിച്ചിരുന്നു.

നവംബര്‍ 16ന് രാവിലെ മകന്‍ വീട്ടില്‍ നിന്നും ജോലിക്കായി ഇറങ്ങി. ആ സമയത്ത് കൗര്‍  തന്റെ ഒരു ബന്ധു ഇവിടേക്ക് വരുന്നുണ്ടെന്നും വഴിയറിയില്ലെന്നും പറഞ്ഞു. അതുകൊണ്ട് ബസ് സ്റ്റാന്റ് വരെ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.

ഏറെസമയം കഴിഞ്ഞിട്ടും മകള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് ബസ് സ്റ്റാന്റ് വരെ പോയി എല്ലായിടത്തും  അന്വേഷിച്ചു. അപ്പോഴാണ് കൗര്‍ മൂന്ന് പേര്‍ക്ക് ഒപ്പം വാഹനത്തില്‍ കയറി പോയെന്ന് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം യുവതി തന്റെ കാമുകനെ വിവാഹം കഴിക്കുന്നതിനായാണ് വീട് വിട്ടിറിങ്ങിയതെന്ന് ഇവര്‍ക്ക് മനസിലാക്കാന്‍  കഴിഞ്ഞു.

കൗറിനെ കാണാതായതിന് പിന്നാലെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. അറസ്റ്റിലായതിന് പിന്നാലെ കാമുകനെ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി യുവതി പൊലീസിനോട് പറഞ്ഞു. മോഷണം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
 

×