Advertisment

കമിതാക്കളെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

New Update

മംഗളൂരു : യുവാവിനേയും യുവതിയേയും ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 19 കാരനും സമപ്രായ കൂട്ടുകാരിയേയുമാണ് സുള്ള്യയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് .

Advertisment

publive-image

ഐവനാടുവിലെ തിമ്മപ്പ ഗൗഢയുടെ മകന്‍ ദര്‍ശന്‍ ഗൗഢ,കല്‍കാജെയിലെ ശേഷപ്പയുടെ മകള്‍ ഇന്ദിര എന്നിവരാണ് മരിച്ചത് . ടാപ്പിംഗ് തൊഴിലാളിയായ ദര്‍ശന്‍ നേരത്തെ ഈ ലോഡ്ജില്‍ ജോലി ചെയ്തിരുന്നു .

കൂട്ടുകാരോടൊപ്പം ടൂര്‍ പോവുന്നു എന്നാണ് ദര്‍ശന്‍ വീട്ടില്‍ പറഞ്ഞതെന്ന് രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞു .അതേ സമയം ഇവര്‍ കമിതാക്കളായിരുന്നുവെന്നും വീട്ടുകാര്‍ ഇവരുടെ ബന്ധത്തെ എതിര്‍ത്തിരുന്നതായും ഇതാണ് ആത്മഹത്യയ്ക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertisment