എല്‍പിജി സിലിണ്ടര്‍ വിലയില്‍ ഈ മാസവും മാറ്റമില്ലാത്ത തുടക്കം, ഏറ്റവും പുതിയ നിരക്കുകള്‍ അറിയാം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, August 1, 2020

ഡല്‍ഹി: രണ്ട് മാസത്തെ നിരക്ക് വര്‍ധനവിന് ശേഷം എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര ഇന്ധന വിലയും യുഎസ് ഡോളര്‍ വിനിമയ നിരക്കും അനുസരിച്ച് വില താഴുകയോ ഉയരുകയോ ചെയ്യാവുന്നതാണ്. ഇതുമൂലം എല്ലാ മാസവും ആദ്യ ദിവസം തന്നെ എല്‍പിജി സിലിണ്ടര്‍ വില സംബന്ധിച്ച് അവലോകനം നടത്താറുണ്ട്.

കഴിഞ്ഞ മാസം ഡല്‍ഹിയില്‍ എല്‍പിജി നിരക്ക് സിലിണ്ടറിന് 1 രൂപയും മുംബൈയില്‍ 3.5 രൂപയുമാണ് വര്‍ധിപ്പിച്ചത്. ജൂണില്‍ 11.50 രൂപയായിരുന്നു നിരക്ക് വര്‍ധന.

ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ എല്‍പിജി സിലിണ്ടര്‍ നിരക്ക് 858.50 രൂപയായിരുന്നു. എന്നാല്‍ കൊറോണ വൈറസ് ആഗോള ഇന്ധന വിപണിയെ ബാധിച്ചേക്കാമെന്ന ആശങ്കയില്‍ മാര്‍ച്ചില്‍ എല്‍പിജി നിരക്ക് 805.50 രൂപയായി കുറഞ്ഞിരുന്നു. മെയ് മാസത്തില്‍ എല്‍പിജി വില സിലിണ്ടറിന് 744 രൂപയില്‍ നിന്ന് 581.50 രൂപയായി കുറച്ചു

ഏറ്റവും പുതിയ എൽ‌പി‌ജി സിലിണ്ടർ നിരക്കുകൾ ഇങ്ങനെ (ഇൻ‌ഡെയ്ൻ – സബ്‌സിഡിയില്ലാത്ത 14.2 കിലോ)

ഡല്‍ഹി — ₹594

കല്‍ക്കട്ട — ₹621

മുംബൈ– ₹594

ചെന്നൈ– ₹610.50

ഉപഭോക്താക്കള്‍ വിപണി വിലയ്ക്ക് എൽപിജി സിലിണ്ടറുകൾ വാങ്ങുമ്പോള്‍ ഡിബിറ്റിയിലൂടെ യോഗ്യരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സർക്കാർ നേരിട്ട് സബ്സിഡി കൈമാറുന്നു. നിയമാനുസൃതം ഒരു കുടുംബത്തിന് ഗാര്‍ഹികാവശ്യത്തിന്‌ 14.2 കിലോഗ്രാം വീതമുള്ള 12 സിലിണ്ടറുകൾക്ക് മാത്രമേ സബ്‌സിഡി നിരക്കിൽ അർഹതയുള്ളൂ.

×