യൂത്ത് കോൺഗ്രസ്സ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം മിഥുന്‍ ബിജെപിയില്‍ ചേര്‍ന്നു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, October 16, 2020

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം മിഥുന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് മിഥുനെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഫേസ്ബുക്ക് പേജിലൂടെ രാജേഷ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

കോൺഗ്രസിൻ്റെ അവസരവാദ രാഷ്ട്രീയത്തിലും സ്വജന പക്ഷപാതത്തിലും പ്രതിഷേധിച്ചു കൊണ്ടാണ് മിഥുൻ ബിജെപിയുമായി ചേർന്നു പ്രവർത്തിക്കാൻ തയ്യാറായതെന്ന് ബിജെപി ജില്ലാ നേതൃത്വം പറയുന്നു.

×