New Update
/sathyam/media/post_attachments/UoPMGQIvBiReKecsjE3b.jpg)
ദോഹ: മലയാളം പോഡ്‌കാസ്റ്റിലൂടേയും ഖത്തര്‍ മലയാളികളുടെ സ്വന്തം ചങ്ങായിയായ മലയാളം റേഡിയോ 98.6 ലൂടേയും ജനപ്രിയ പരിപാടിയായി ശ്രദ്ധ നേടിയ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയ മന്ത്രങ്ങള്‍ പുസ്തകമാകുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്‌ളിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്
Advertisment
നവംബര്‍ 4 മുതല്‍ 14 വരെ ഷാര്‍ജയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ചാണ് പുസ്തകത്തിന്റെ ഔപചാരികമായ പ്രകാശനം.
ഖത്തറില്‍ നിന്നുള്ള വിജയമന്ത്രത്തിന്റെ ആയിരക്കണക്കിന് ശ്രോതാക്കളെ പരിഗണിച്ച് ഖത്തറിലും പ്രകാശന ചടങ്ങും കാമ്പയിനും സംഘടിപ്പിക്കും. റേഡിയോ മലയാളമായിരിക്കും പരിപാടിയുടെ മീഡിയ പാര്‍ട്ട്ണര്‍.
ഇത് സംബന്ധിച്ച ധാരണ പത്രത്തില്‍ ഗ്രന്ഥകാരന്‍ ഡോ. അമാനുല്ല വടക്കാങ്ങരയും റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈനും ധരണാപത്രത്തില്‍ ഒപ്പുവെച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us