മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പുറത്ത്

author-image
ഫിലിം ഡസ്ക്
New Update

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള താരത്തിന്‍റെ പുറത്തിറങ്ങിയ എറ്റവും പുതിയ ചിത്രങ്ങള്‍ ആണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

Advertisment

publive-image

മമ്മൂക്ക തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ വീട്ടില്‍ നിന്നെടുത്ത ചിത്രങ്ങളാണ് പങ്കുവച്ചത്. നടന്‍ പങ്കുവെച്ചത് രണ്ട് ചിത്രങ്ങളായിരുന്നു. എന്നാല്‍ താരത്തിന്‍റെ സെല്‍ഫി ചിത്രങ്ങളിലെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ശരീരസൗന്ദര്യം 68 വയസ് പിന്നിട്ടിട്ടും കാത്തുസൂക്ഷിക്കുന്ന നടനെ അഭിനന്ദിച്ച്‌ ആരാധകരും സഹതാരങ്ങളുമെല്ലാം എത്തുകയും ചെയ്‌തു.

മെഗാസ്റ്റാര്‍ കുറിച്ചിരിക്കുന്നത് വര്‍ക്ക് എറ്റ് ഹോം, വര്‍ക്ക് ഫ്രം ഹോം, ഹോം വര്‍ക്ക്, നോ അതര്‍ വര്‍ക്ക്, സോ വര്‍ക്കൗട്ട് എന്നാണ്.സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവെച്ച്‌ ലോക്ഡൗണ്‍ കാലത്ത് മമ്മൂക്ക മുന്‍പും എത്തിയിരുന്നു. മാസങ്ങളായി കൊച്ചിയിലെ വീട്ടിനുളളില്‍ കോവിഡ് വ്യാപനം കൂടിയതിന് പിന്നാലെ കഴിയുകയാണ് അദ്ദേഹം. അപ്രതീക്ഷിതമായി ലോക് ഡൗണ്‍ എറ്റവും പുതിയ ചിത്രമായ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കാനിരുന്ന വേളയിലാണ് പ്രഖ്യാപിച്ചത്.

വലിയ പ്രതീക്ഷകളോടെ മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. മെഗാസ്റ്റാറിന്റെതായി ബിലാലിന് പുറമെ വണ്‍, ദ പ്രീസ്റ്റ് തുടങ്ങിയ സിനിമകളും വരാനിരിക്കുന്ന ചിത്രങ്ങളാണ്.

mamooty photo
Advertisment