ഒന്നും ചെയ്യാനില്ലാത്തവര്‍ രണ്ട് മണിക്കൂര്‍ ദാ ഇങ്ങനെ അങ്ങട് ഇരിക്ക്യ…!; വൈറല്‍ വീഡിയോ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Saturday, August 1, 2020

പ്രത്യേകിച്ച് പണി ഒന്നും ഇല്ല. എന്നാല്‍ പിന്നെ ഒരു വീഡിയോ എടുത്താലോ..രണ്ട് മണിക്കൂറിലധികം ക്യാമറയില്‍ ഉറ്റുനോക്കി വെറുതെ ഇരിക്കുന്ന യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

2 മണിക്കൂര്‍ ഒന്നും ചെയ്യരുത് എന്ന പേരില്‍ ഇന്തോനേഷ്യന്‍ യുട്യൂബര്‍ മുഹമ്മദ് ദിദിത് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. യുവാക്കള്‍ക്ക് പ്രചോദകമാകുന്ന വീഡിയോ പോസ്റ്റ് ചെയ്യണമെന്നുള്ള തന്റെ കാഴ്ച്ചക്കാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് താന്‍ ഈ വീഡിയോ പുറത്തിറക്കിയതെന്ന് മുഹമ്മദ് വ്യക്തമാക്കി.

ഒന്നും ചെയ്യാനില്ലാത്ത രണ്ട് മണിക്കൂര്‍. അതാണ് എന്റെ ഇന്നത്തെ വീഡിയോയുടെ ശീര്‍ഷകം- ദിദിറ്റ് വ്യക്തമാക്കി.

ഇന്തോനേഷ്യന്‍ യുവാക്കള്‍ക്ക് പ്രചോദനമകാനാണ് താന്‍ വീഡിയോ പുറത്തിറക്കിയതെന്നും യുവാക്കളെ ബോധവത്ക്കരിക്കാനുള്ള ഉള്ളടക്കവും വിനോദവും വീഡിയോയില്‍ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ജൂലൈ 10ന് പോസ്റ്റ് ചെയ്ത വീഡിയോ 1.7 മില്യന്‍ ആളുകളാണ് ഇതുവരെ കണ്ടത്. അദ്ദേഹം ധ്യാനത്തിലാണെന്നാണ് വീഡിയോ കണ്ട ചിലര്‍ കമന്റ് ചെയ്തത്. ചിലര്‍ അദ്ദേഹം എന്തോ ഗാഢമായ ആലോചനയിലാണെന്നും പറയുന്നു.

×