ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച ഭാര്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തു; നാല് വര്‍ഷമായി ഭാര്യ തന്നെ ഉപദ്രവിക്കാറുണ്ടെന്ന് യുവാവ്; മര്‍ദ്ദനത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു

നാഷണല്‍ ഡസ്ക്
Sunday, June 28, 2020

കൊല്‍ക്കത്ത: ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കൊല്‍ക്കത്തയിലാണ് സംഭവം നടന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ഭാര്യ തന്നെ ഉപദ്രവിക്കുകയാണെന്ന് 33കാരനായ യുവാവ് പറയുന്നു. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ജൂണ്‍ അഞ്ചിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭര്‍ത്താവിനെ ക്രൂരമായി യുവതി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ബന്ധുവീട്ടില്‍ നിന്ന് തന്റെ മാതാപിതാക്കളെത്തിയതാണ് ഭാര്യയെ ഇപ്പോള്‍ പ്രകോപിപ്പിച്ചിരിക്കുന്നതെന്ന് യുവാവ് പറഞ്ഞു. മാതാപിതാക്കള്‍ക്ക് കൊവിഡുണ്ടെന്ന് പറഞ്ഞ് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഭാര്യയ്ക്ക് വേണ്ടി മാതാപിതാക്കളെ ഉപേക്ഷിക്കില്ലെന്നും ഇയാള്‍ പറയുന്നു.

×