ഹൃദയഭാഷ എന്ന മനസ്സ് സാഹിത്യവേദി പരിപാടി വേറിട്ടരീതിയിലുള്ള അവതരണം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി

സത്യം ഡെസ്ക്
Sunday, July 26, 2020

സ്നേഹത്തിന്‍റെ പ്രകാശം വിടർത്തിയ അക്ഷര മുത്തുകൾക്കിടയിൽ ഹൃദയഭാഷ എന്ന മനസ്സ് സാഹിത്യവേദി പരിപാടി വേറിട്ടരീതിയിലുള്ള അവതരണം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി .ഓൺലൈനിൽ രാവിലെ 8 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6 നു സമാപിച്ച ഹൃദയഭാഷ പരിപാടി പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി ഉദ്‌ഘാടനം ചെയ്തു.

ചിന്തകനും എഴുത്തുകാരനും ആയ എം .എൻ കാരശ്ശേരി ,സിനിമ നടനും കഥാകൃത്തും എഴുത്തുകാരനും ആയ മധുപാൽ ,സംഗീത സംവിധായകൻ ജയൻ ശ്രീധർ എന്നിവർ ആശംസകൾ നേർന്നു .കവി വീരാൻ കുട്ടി ,എഴുത്തുകാരായ കെ കെ സുധാകരൻ ,കണിമോൾ ,ശ്രീകണ്ഠൻ കരിക്കകം ,ഇന്ദുലേഖ വിശ്വൻ പടനിലം ,ഡോ :സുഭാഷ് പഴകുളം സുഗത പ്രമോദ്,മുരളി മംഗലത്ത് തുടങ്ങിയവർ സാഹിത്യ പ്രഭാഷണം നടത്തി .

ഇ .കെ .ദിനേശൻ സോണിയ ഷിനോയ് ഷാജി ഹനീഫ് എന്നിവർ എഴുത്തുസന്ദേശം നൽകി
മനസ്സ് സാഹിത്യവേദിയുടെ ആറാമത് വാര്ഷികത്തോടനുബനധിച്ച് നടത്തിയ ഹൃദയഭാഷ പരിപാടി വ്യത്യസ്തമായ രീതിയിൽ ആവിഷ്കരിക്കുകയായിരുന്നു .

എഴുത്തുകാർക്ക് പരസ്പരം പരിചയപ്പെടാനുള്ള വേദികൂടി ആയി ഹൃദയഭാഷ പരിപാടി മാറി .
മനസ്സ് സാഹിത്യവേദി അംഗങ്ങൾ എഴുത്തുപരിചയം നടത്തിയും കവിത ചൊല്ലിയും ,ചിത്രങ്ങൾ പ്രദശിപ്പിച്ചും സാഹിത്യ ചർച്ചകളെ സുന്ദരവും ഹൃദ്യവും ആക്കി മാറ്റിയപ്പോൾ മനസ്സ് സാഹിത്യവേദി യുടെ ഹൃദയഭാഷ പരിപാടി തുടക്കം മുതൽ സമാപനം വരെ ഹൃദ്യാനുഭവം ആയി മാറി .

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സുമി അരവിന്ദ് ഹൃദയഗാനം കൊണ്ട് സാന്നിധ്യം അറിയിച്ചപ്പോൾ ഗായിക കൃഷ്ണേന്തു നാടൻ പാട്ടിന്റെ ശീലുകളുമായി ഹൃദയഭാഷയിൽ എത്തി .റജി വി ഗ്രീൻലാൻഡ് ,
ഹരിഹരൻ പങ്ങാരപ്പിള്ളി ,ബിനു മാവേലിക്കര,ബിജു ജോസഫ്,സുനിത,ഷിബി,സൗമ്യ
എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

×