അധോലോക കുറ്റവാളി രവി പൂജാരിയുടെ അനുയായിയെ കൊലപ്പെടുത്തിയ സംഭവം; രണ്ടു പേരെ പൊലീസ് വെടിവച്ച് പിടികൂടി

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Saturday, October 17, 2020

ബെംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരിയുടെ അനുയായിയെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ബെംഗളൂരു പൊലീസ് നാലു പേരെ അറസ്റ്റു ചെയ്തു. രണ്ടു പേരെ വെടിവച്ചാണ് പിടികൂടിയത്. ഇവര്‍ ചികിത്സയിലാണ്.

ബെംഗളൂരു നഗരത്തിലെ ബാറുടമയായ മനീഷ് ഷെട്ടിയെ വ്യാഴാഴ്ച രാത്രിയാണ് ബാറിന് മുന്നില്‍ വെടിവച്ച് കൊലപ്പെടുത്തിയത്. കൊലപാതക കാരണം വ്യക്തമല്ല. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

×