ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, September 14, 2020

ന്യൂഡല്‍ഹി: ഡല്‍ഹി പമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

നേരിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാകുകയും കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് സിസോദിയ വ്യക്തമാക്കി. ഇപ്പോള്‍ പനിയില്ലെന്നും ആരോഗ്യവാനായി ഇരിക്കുകയാണെന്നും കൊവിഡ് മുക്തനായി ഉടന്‍ തിരിച്ചുവരുമെന്നും സിസോദിയ ട്വിറ്ററിലൂടെ പറഞ്ഞു.

പനി ബാധിച്ചതിനെ തുടര്‍ന്ന് സിസോദിയ തിങ്കളാഴ്ച നടന്ന ഏകദിന നിയമസഭാ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. അതേസമയം, ഡല്‍ഹിയില്‍ 3229 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 221533 ആയി. പുതിയതായി 26 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 4770 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടയില്‍ 3374 പേര്‍ ഡല്‍ഹിയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 188072 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 28691 പേര്‍ നിലവില്‍ ചികിത്സയിലാണ്.

×