നല്ല മഴയുള്ളപ്പോള്‍ കട്ടന്‍കാപ്പിയ്‌ക്കൊപ്പം കൊറിക്കാന്‍ ചൂടു മസാല കപ്പലണ്ടി

New Update

സ്വാദിഷ്ടമായ മസാല കപ്പലണ്ടി ഉണ്ടാക്കിക്കാം

publive-image

ആവശ്യമുള്ള സാധനങ്ങള്‍

കപ്പലണ്ടി -3 ടീകപ്പ്
മുളക്പൊടി -3 ടീസ്പൂൺ( കാശ്മീരി ചില്ലി പൗഡർ ഉപയോഗിച്ചാൽ നല്ല നിറവും കിട്ടും)
വെള്ളുതുള്ളി ചതച്ചത്-1.5 ടീസ്പൂൺ
കടലപൊടി - 1 കപ്പ്
അരിപൊടി -1/2 കപ്പ്
കായപൊടി -3/4 റ്റീസ്പൂൺ
ഗരം മസാല -3/4 റ്റീസ്പൂൺ
ഉപ്പ്, എണ്ണ - പാകത്തിനു
കറിവേപ്പില -1 തണ്ട്

Advertisment

കപ്പലണ്ടി ( തൊലി കളയണ്ട) പാൻ ചൂടാക്കി അതിലിട്ട് ഒന്ന് ചെറുതായി ചൂടാക്കി എടുത്ത് വക്കുക.ഓവനിൽ വച്ച് ചൂടാക്കി എടുതാലും മതി.

കടലപൊടി, അരിപൊടി,കായപൊടി, ഗരം മസാല, വെള്ളുതുള്ളി ചതച്ചത്, മുളക്പൊടി, പാകത്തിനു ഉപ്പ് ഇവ കുറച്ച് വെള്ളം ചേർത്ത് ഇഡലി മാവിന്റെ അയവിൽ കട്ടയില്ലാതെ കലക്കി എടുക്കുക.

പാനിൽ വറുക്കാൻ പാകത്തിനു എണ്ണ ചൂടാക്കി കുറെശ്ശെ കപ്പലണ്ടി എടുത്ത് മാവിൽ നന്നായി മുക്കി ചൂടായ എണ്ണയിൽ ഇട്ട് മൂപ്പിച്ച് വറുത്ത് കോരുക.കൂടെ കറിവേപ്പില കൂടെ ഇട്ട് വറുക്കുക.ഞാൻ കറിവേപ്പില ചേർക്കാൻ മറന്നു.ഇനി നിങ്ങളു മറക്കണ്ട...

ഇങ്ങനെ അല്ലാതെ ചൂടാക്കി എടുത്ത കപ്പലണ്ടിയിലേക്ക് എല്ലാ ചേരുവകളും ചേർത്ത് ഇളക്കി പാകത്തിനു വെള്ളവും ചേർത്ത് ഇളക്കി മസാല കൂട്ട് ഉണ്ടാക്കി ചൂടായ എണ്ണയിൽ ഇട്ട് വറുത്ത് കോരാം.ഇങ്ങനേയും ചെയ്യാം.

peanuts masala peanuts masala
Advertisment