Advertisment

എസ്പിയുടെ പെരുമാറ്റം കാണുമ്പോള്‍ 1995ലെ കേസ് പിന്‍വലിക്കാന്‍ പാടില്ലായിരുന്നു എന്ന് തോന്നി; സഖ്യമുണ്ടാക്കാന്‍ തിടുക്കത്തിലെടുത്ത തീരൂമാനം വലിയ തെറ്റായിരുന്നു; സമാജ്‌വാദി പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ബിജെപിക്കും വോട്ട് ചെയ്യുമെന്ന് മായാവതി

New Update

ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ബിജെപിക്കും വോട്ട് ചെയ്യുമെന്ന് ബിഎസ്പി മേധാവി മായാവതി. എംഎല്‍സി, രാജ്യസഭ തെരഞ്ഞെടുപ്പുകളില്‍ എസ്പിയെ തോല്‍പ്പിക്കാന്‍ ബിജെപി ഉള്‍പ്പെടെ ഏത് പാര്‍ട്ടിക്കും വോട്ട് ചെയ്യുമെന്നാണ് മായാവതി പറഞ്ഞിരിക്കുന്നത്.

Advertisment

'എസ്പി  സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ മത്സരിക്കുന്ന ബിജെപി ഉള്‍പ്പെടെുള്ള ഏത് സ്ഥാനാര്‍ത്ഥിക്കും ഞങ്ങളുടെ എംഎല്‍എമാരുടെ വോട്ട് ഉറപ്പാണ്'- മായാവതി പറഞ്ഞു.

publive-image

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി സമാജ്വാദി പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. എസ്പി നേതാവ് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയ ഏഴ് എംഎല്‍എമാരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതിനെ കുറിച്ച് പ്രതികരിക്കവെയായിരുന്നു മായാവതിയുടെ പ്രതികരണം.

നവംബര്‍ 9ന് 10 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മായാവതിയുടെ പ്രതികരണം വന്നിരിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള എസ്പിയുടെ പെരുമാറ്റം കാണുമ്പോള്‍ 1995ല്‍ തന്നെ ആക്രമിച്ച കേസ് പിന്‍വലിക്കാന്‍ പാടില്ലായിരുന്നു എന്ന് തോന്നിയെന്നും അവര്‍ പറഞ്ഞു. സഖ്യമുണ്ടാക്കാന്‍ തിടുക്കത്തിലെടുത്ത തീരൂമാനം വലിയ തെറ്റായിരുന്നു എന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയ ശക്തികളെ ചെറുക്കാനായിരുന്നു ബിഎസ് എസ്പിയുമായി സഖ്യത്തിലെത്തിയത്. കുടുംബ കലഹത്തെത്തുടര്‍ന്ന് അവര്‍ക്ക് ബിഎസ്പിയുമായുള്ള സഖ്യത്തില്‍ നിന്ന് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിന് ശേഷം അവര്‍ തങ്ങളോട് ആശയ വിനിമയം നടത്തുന്നത് നിര്‍ത്തി, അതിനാല്‍ അവരുമായി വേര്‍പിരിയാന്‍ തീരുമാനിച്ചു എന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

mayawati
Advertisment