നിയമവിരുദ്ധമെങ്കില്‍ കഞ്ചാവ് ഓയില്‍ ഓണ്‍ലൈനില്‍ ഇത്ര സുലഭമാവുന്നത് എങ്ങനെ? ; സംശയിച്ച് മീരാ ചോപ്ര

ഫിലിം ഡസ്ക്
Thursday, September 24, 2020

മുംബൈ: നിയമ വിരുദ്ധമാണെങ്കില്‍ കഞ്ചാവ് ഓയില്‍ ഇത്ര സുലഭമായി ഓണ്‍ലൈനില്‍ ലഭിക്കുന്നത് എന്തുകൊണ്ടെന്ന് നടി മീരാ ചോപ്ര. പല ഷോപ്പിങ് വെബ് സൈറ്റുകളിലും കഞ്ചാബ് ഓയില്‍ ലഭ്യമാണമെന്ന് മീര ചോപ്ര പറഞ്ഞു.

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് അന്വേഷണം ബോളിവുഡിലെ മുന്‍നിര താരങ്ങളിലേക്ക് എത്തിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ട്വീറ്റിലൂടെ നടി സംശയം ഉന്നയിച്ചത്. പല ഷോപ്പിങ് വെബ് സൈറ്റുകളിലും കഞ്ചാബ് ഓയില്‍ സുലഭമാണെന്നും താന്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയെന്നും മീരാ ചോപ്ര പറഞ്ഞു.

ശ്രദ്ധ കപൂറിനായി ഓണ്‍ലൈനില്‍ കഞ്ചാവ് ഓയില്‍ വാങ്ങിയെന്ന് സുശാന്ത് സിങ്ങിന്റെ മാനേജര്‍ സമ്മതിച്ചെന്ന ചാനല്‍ വാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു താരം സംശയം ഉയര്‍ത്തിയത്.

ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുന്‍ നിര നടിമാരായ ദീപിക പാദുക്കോണ്‍, രാകുല്‍ പ്രീത് സിങ്, സാറാ അലി ഖാന്‍ എ്ന്നിവരെ വിളിപ്പിച്ചിട്ടുണ്ട്.

×