ജമ്മുകശ്മീര്‍ ഒരു തുറന്ന ജയിലായി മാറിയെന്ന് മെഹബൂബ മുഫ്തി

New Update

publive-image

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഒരു തുറന്ന ജയിലായി മാറിയെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. തങ്ങളുടെ അന്തസിനും അവകാശങ്ങള്‍ക്കും സ്വത്വത്തിനും നേരെയുള്ള ആക്രമണങ്ങളെ പല്ലും നഖവും ഉപയോഗിച്ച് നേരിടുമെന്നും അവര്‍ പറഞ്ഞു.

Advertisment

അനധികൃതമായി മണല്‍ ഖനനം നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞതായി ആരോപിച്ച മെഹ്ബൂബ മുഫ്തി ജമ്മു കശ്മീരിലെ വിഭവങ്ങള്‍ കൊള്ളയടിക്കപ്പെടുന്നുവെന്നും പറഞ്ഞു.

‘പ്രാദേശിക ഭരണകൂടം റമ്പിയാര സന്ദർശിക്കുന്നതിൽ നിന്ന് തടഞ്ഞു. അനധികൃത ടെണ്ടറുകളിലൂടെ മണൽ പുറത്തേക്ക് കടത്തുകയും പ്രദേശവാസികൾക്കു സ്ഥലത്തു വിലക്കേർപ്പെടുത്തുകയും ചെയ്യുന്നു. ഞങ്ങളുടെ ഭൂമിയും വിഭവങ്ങളും സർക്കാർ കൊള്ളയടിക്കുകയാണ്. അത് ഞങ്ങളെ അവഹേളിക്കുകയല്ലാതെ മറ്റൊന്നുമല്ല’– അവർ ട്വീറ്റ് ചെയ്തു.

‘മണല്‍ മാഫിയ പകൽ വെളിച്ചത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഞങ്ങൾ മിണ്ടാതിരിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ഒരു നേതാവെന്ന നിലയിൽ, ഈ ആവലാതികൾ വിശദീകരിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. എന്നാൽ ബിജെപി എന്റെ അവകാശങ്ങൾ ലംഘിക്കുകയും ‘സുരക്ഷ’ എന്ന മറവിൽ എന്റെ നീക്കങ്ങളെ തടയുകയും ചെയ്യുന്നു. ജമ്മു കശ്മീർ തുറന്ന ജയിലായി മാറി’ – അവർ ആരോപിച്ചു.

Advertisment