എം‌ജി മോട്ടോർ ഹെക്‌ടർ എസ്‌യുവിയുടെ സ്പെഷ്യൽ ആനിവേഴ്‌സറി എഡിഷൻ വിപണിയിൽ അവതരിപ്പിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, September 7, 2020

എം‌ജി മോട്ടോർ ഹെക്‌ടർ എസ്‌യുവിയുടെ സ്പെഷ്യൽ ആനിവേഴ്‌സറി എഡിഷൻ വിപണിയിൽ അവതരിപ്പിച്ചു.സൂപ്പർ ടോപ്പ് എൻഡ് വേരിയന്റിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന മോഡലിന് 13.63 ലക്ഷം മുതൽ 14.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

എം‌ജി ഹെക്ടർ സ്‌പെഷ്യൽ ആനിവേഴ്‌സറി എഡിഷൻ സൂപ്പർ ട്രിമിന് തുല്യമാണെങ്കിലും ചില അധിക സവിശേഷതകൾ എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നതാണ് ശ്രദ്ധേയം.

അതിൽ വയർ‌ലെസ് മൊബൈൽ‌ ചാർ‌ജർ‌, എയർ‌ പ്യൂരിഫയർ‌, മെഡ്‌ക്ലിൻ‌ സർ‌ട്ടിഫൈഡ് ആന്റി വൈറസ് തുടങ്ങിയ ഫീച്ചറുകളാണ് എംജി ഹെക്‌ടർ സ്പെഷ്യൽ എഡിഷനിൽ ലഭ്യമാക്കിയിട്ടുള്ളത്. അതേസമയം മോഡലിന്റെ ബാഹ്യ രൂപകൽപ്പനയിൽ മാറ്റങ്ങളൊന്നും കമ്പനി പരിചയപ്പെടുത്തുന്നില്ല.

×