48 പന്തില്‍ സെഞ്ചുറി നേടി അലിസ ഹീലി; ഗാലറിയില്‍ കൈയ്യടികളുമായി ഭര്‍ത്താവ് മിച്ചല്‍ സ്റ്റാര്‍ക്ക്; വീഡിയോ

സ്പോര്‍ട്സ് ഡസ്ക്
Sunday, November 22, 2020

സിഡ്‌നി: മിച്ചല്‍ സ്റ്റാര്‍ക്കും അലിസ ഹീലിയും…ലോകക്രിക്കറ്റില്‍ പ്രത്യേക പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്തവരാണ് ഈ ഓസ്‌ട്രേലിയന്‍ താരദമ്പതികള്‍. പുരുഷ ടീം അംഗമായ സ്റ്റാര്‍ക്കും വനിതാ ടീം അംഗമായ ഹീലിയും സ്വന്തം രാജ്യത്തിനായ ലോകകപ്പ് വിജയിക്കുന്ന ആദ്യ ദമ്പതികളെന്ന നേട്ടം സ്വന്തമാക്കിയവരാണ്.

ഞായറാഴ്ച നടന്ന വനിതാ ബിഗ് ബാഷ് ലീഗില്‍ 48 പന്തില്‍ ഹീലി കിടിലന്‍ സെഞ്ചുറി നേടിയപ്പോള്‍ പ്രിയതമയുടെ മികച്ച പ്രകടനത്തിന് സാക്ഷ്യം വഹിക്കാന്‍ ഭര്‍ത്താവ് മിച്ചല്‍ സ്റ്റാര്‍ക്കും ഗാലറിയിലുണ്ടായിരുന്നു. ഹീലിയുടെ സെഞ്ചുറിപ്രകടനത്തെ കൈയ്യടികളോടെ അഭിനന്ദിക്കുന്ന സ്റ്റാര്‍ക്കിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാണ്.

നോര്‍ത്ത് സിഡ്‌നി ഓവലില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെതിരായ മത്സരത്തിലായിരുന്നു സിഡ്‌നി സിക്‌സേഴ്‌സിന്റെ താരമായ ഹീലിയുടെ സെഞ്ചുറി പ്രകടനം. 52 പന്തുകള്‍ നേരിട്ട ഹീലി 15 ഫോറും ആറു സിക്‌സുമടക്കം 111 റണ്‍സെടുത്തു. ഹീലിയുടെ മികവില്‍ മത്സരത്തില്‍ അഞ്ചു വിക്കറ്റിന്റെ ജയം സ്വന്തമാക്കാനും സിഡ്‌നി സിക്‌സേഴ്‌സിനായി.

×