Advertisment

വിശ്വാസം; അതല്ലേ എല്ലാം.! പകലന്തിയോളം മണ്ണില്‍ വിയര്‍പ്പൊഴുക്കുന്ന ഈ പാവങ്ങളെ ആരും വഞ്ചിക്കില്ല. സഞ്ചാരികളെ കാത്ത് മിസോറാമിലെ വില്‍പ്പനക്കാരില്ലാത്ത കടകള്‍

New Update

publive-image

ഐസോള്‍: മിസോറാം ജനതയ്ക്കുറപ്പുണ്ട് "വിശ്വാസം അതാണെല്ലാം" !

Advertisment

30 വർഷമായി അവരുടെ ആ വിശ്വാസം ഇന്നുവരെ തകർന്നിട്ടില്ല. സത്യസന്ധരും കഠിനാദ്ധ്വാനികളുമായ ഒരു ജനതയെ വഞ്ചിക്കാനാർക്കുമാകില്ല. അവർക്കുറപ്പുണ്ട് തങ്ങളുടെ വിയർപ്പിന്റെ വില അണാപൈസ തെറ്റാതെ തങ്ങൾക്ക് ലഭിക്കുമെന്ന്.

നിങ്ങൾ മിസോറാമിൽക്കൂടെ റോഡുമാർഗ്ഗം സഞ്ചരിക്കുകയാണെങ്കിൽ വഴിയോരങ്ങളിൽ, ചിത്രത്തിൽ കാണുന്നതുപോലുള്ള ആളില്ലാത്ത കടകൾ അനവധിയായി കാണാം. കടകളിൽ കടക്കാരനുണ്ടാകില്ല, CCTV ക്യാമറയില്ല, നിരീക്ഷിക്കാൻ ആളുമില്ല. വിൽപ്പനയ്‌ക്ക്‌വച്ചിരിക്കുന്ന പച്ചക്കറികൾ, പഴം,ജ്യൂസ്, ആഹാരസാ ധനങ്ങൾ എന്നിവ എടുത്തശേഷം അവിടെ തൂക്കിയിരിക്കുന്ന റേറ്റ് ലിസ്റ്റ് നോക്കി അതിൻ്റെ വില അവിടെയു ള്ള ബോക്സിൽ നിക്ഷേപിച്ചാൽ മതിയാകും.

Nghah loh dawr (Shop without the keeper) വിൽപ്പനക്കാരനില്ലാത്ത കടകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. കഴിഞ്ഞ 30 വർഷമായി Nghah loh dawr കടകൾ ഇവിടെ പ്രവർത്തിക്കുന്നു. ഒരു പരാതിയും ഇന്നുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

publive-image

തലസ്ഥാനമായ ഐസോളിൽ നിന്നും 'ല്യൂങ്ലെയി' പോകുന്ന ഹൈവേയിലാണ് ഈ കടകൾ അധിക വുമുള്ളത്. ടൂറിസ്റ്റുകളും ട്രക്ക് ഡ്രൈവർമാരുമാണ് കസ്റ്റമേഴ്‌സ് കൂടുതലും. ഇപ്പോൾ കോവിഡ് കാലമായ തിനാൽ ടൂറിസ്റ്റുകൾ വരുന്നില്ല. അതുകൊണ്ട് വരുമാനവും കുറവാണ്. സാധാരണദിവസങ്ങളിൽ 500 മുതൽ 1000 രൂപവരെ വരുമാനമുണ്ടാകും.

ഇവിടെയുള്ളവരെല്ലാം കർഷകരാണ്. പകൽ സമയങ്ങളിൽ എല്ലാവരും പാടത്തു പണിയിലായിരിക്കും. അതുകൊണ്ട് സ്ഥിരമായി കടയിലിരിക്കുക അവരെ സംബന്ധിച്ചിടത്തോളം നടപ്പുള്ള കാര്യമല്ല. അക്കാരണത്താലാണ് വിശ്വസത്തിൽ അധിഷ്ഠിതമായ ഈ ബിസ്സിനസ്സിനു അവർ പ്രേരിതരായതും. ഇന്നുവരെ വിൽപ്പനയിൽ ഒരു രൂപയുടെ കുറവോ സാധനങ്ങൾ മോഷ്ടിക്കപ്പെടുകയോ ചെയ്തതായി ഒരു പരാതിയും വന്നിട്ടില്ല.

കുടിവെള്ളം, ഉണക്കമീൻ, ഫ്രഷ് ആയ പഴവർഗ്ഗങ്ങൾ , പച്ചക്കറികൾ ,ജ്യൂസ് വകകൾ,ബിസ്‌ക്കറ്റുകൾ എല്ലാം കടകളിൽ രാവിലെ സജ്ജമാക്കിയാണ് അവർ കൃഷിസ്ഥലത്തേക്ക് പോകുക. കസ്റ്റമേഴ്സിനു സൗകര്യത്തി നായി ചില്ലറനാണയങ്ങളും നോട്ടുകളും പ്രത്യേകമായി അവിടെ കരുതിയിട്ടുമുണ്ടാകും.വില ഒടുക്കി ബാക്കി സ്വയം കൈപ്പറ്റാം.

publive-image

30 വർഷമായി ശുദ്ധാത്മാക്കളായ ആ കർഷകർക്ക് ആളുകളിലുള്ള വിശ്വാസത്തിന് ഒരു കോട്ടവും വന്നിട്ടില്ല.അല്ലെങ്കിൽത്തന്നെ പകലന്തിയോളം മണ്ണിൽവിയർപ്പൊഴുക്കുന്ന ആ സാധുക്കളെ വഞ്ചിക്കാൻ ആർക്കാണ് മനസ്സുവരുക ?

( യൂറോപ്യൻ രാജ്യങ്ങളിൽ പലയിടത്തും ഇതുപോലെ ആളില്ലാത്ത കടകൾ ഞാൻ കണ്ടിട്ടുണ്ട്. നമുക്കിഷ്ടമു ള്ളവ , അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന വിലയനുസരിച്ച് തെരഞ്ഞെടുക്കാം. പണം അവിടെ തുറസ്സായി വച്ചിരിക്കുന്ന കുട്ടകളിൽ നിക്ഷേപിക്കാം. ബാക്കിയുണ്ടെങ്കിൽ അതും നമുക്ക് കൈപ്പറ്റാവുന്നതാണ്)

mizoram Nghah loh dawr
Advertisment