Advertisment

സിപിഎമ്മിന്‍റേത് മനുഷ്യത്വരഹിതമായ നടപടി: എംഎം ഹസന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്നും കമ്മീഷനടിച്ച സി.പി.എമ്മുകാര്‍ പാവപ്പെട്ടവന്റെ പിച്ചചട്ടയില്‍ കയ്യിട്ടുവാരിയ മനുഷ്യത്വരഹിതമായ നടപടിയാണ് കാട്ടിയതെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം.ഹസ്സന്‍.

Advertisment

publive-image

തിരുവനന്തപുരം കുടപ്പനകുന്ന് കോര്‍പ്പറേഷന്‍ റീജണല്‍ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷില്‍നിന്നും കോടികളാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷനായി മന്ത്രി പുത്രനും പാര്‍ട്ടി സെക്രട്ടറിയുടെ മകനും മന്ത്രിയും കൈപ്പറ്റിയത്.

ഇവരുടെ ഹീനമായ പ്രവര്‍ത്തിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്ക് ഇതില്‍ നിന്നും പങ്ക് കിട്ടിയിട്ടുണ്ടോയെന്നും ഹസ്സന്‍ ചോദിച്ചു. പാവപ്പെട്ടവന്റെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.എം അവരുടെ പണം കമ്മീഷനടിച്ച കുറ്റത്തിന് പരസ്യമായി മാപ്പുപറയാന്‍ തയ്യാറാകണം.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ വസ്തുതകളെയാണ് മുഖ്യമന്ത്രി പ്രതിപക്ഷം മെനഞ്ഞ കെട്ടുക്കഥയായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും ഹസ്സന്‍ പറഞ്ഞു.

MM HUSSAN STATEMENT
Advertisment