‘ചായകുടിച്ചാല്‍ കാശ് അണ്ണന്‍ തരും, കോവിഡ് ടെസ്റ്റിന് പേര് വേറെ അണ്ണന്റെ’; കെഎസ്‌യുവിനെ ട്രോളി എംഎം മണി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, September 24, 2020

തിരുവനന്തപുരം സ്വന്തം പേര് മറച്ചുവച്ച്‌ വ്യാജ പേരില് കോവിഡ് ടെസ്റ്റ് നടത്തുകയും പോസിറ്റീവാണെന്നു മറച്ചുവെക്കുകയും ചെയ്ത കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ പരഹിസിച്ച്‌ മന്ത്രി എം എം മണിയുടെ പോസ്റ്റ്. ‘കോവിഡ് സ്പ്രഡിങ് യൂണിയന്‍ ‘എന്ന ഹാഷ് ടാഗും പോസ്റ്റില്‍ ഉപയോഗിച്ചിട്ടുണ്ട്.

കുറിപ്പ് വായിക്കാം..

ചായകുടിച്ചാല്‍ കാശ്
‘അണ്ണന്‍ തരും’
കോവിഡ് ടെസ്റ്റ് നടത്തിയാല്‍
പേരും മേല്‍വിലാസവും
‘വേറെ അണ്ണന്റെ തരും’
#KovidSpreadingUnion

×