Advertisment

ചുമ്മാ ഹലോ പറഞ്ഞു സമയം കളയേണ്ട ! കോള്‍, ഡേറ്റാ ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി മൊബൈല്‍ കമ്പനികള്‍

author-image
സത്യം ഡെസ്ക്
New Update

https://www.youtube.com/embed/UnpwNoHJubY

Advertisment

രു ഇടവേളയ്ക്ക് ശേഷം മൊബൈല്‍ ഫോണ്‍ കമ്പനികള്‍ കോള്‍, ഡാറ്റാ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. കടുത്ത സാമ്പത്തിക ബാധ്യതകളുടെ പശ്ചാത്തലത്തിലാണ് മൊബൈല്‍ ഫോണ്‍ കമ്പനികള്‍ നിരക്കുകള്‍ കൂട്ടാന്‍ ഒരുങ്ങുന്നത്. വോഡഫോണ്‍ ഐഡിയ ആയിരിക്കും ആദ്യം നിരക്കുകള്‍ വര്‍ധിപ്പിക്കുക.

കോള്‍,ഡാറ്റ നിരക്ക് 15 മുതല്‍ 20 ശതമാനം വരെ കൂട്ടാനാണ് വോഡഫോണ്‍ ഐഡിയ ആലോചിക്കുന്നത്. ഇതിനുപിന്നാലെ എയര്‍ടെല്ലും നിരക്ക് വര്‍ദ്ധിപ്പിക്കും. അതേസമയം ഈ രണ്ടു കമ്പനികളുടെയും പ്രധാന എതിരാളിയായ ജിയോയുടെ നീക്കം കൂടി കണക്കിലെടുത്തായിരിക്കും ഇരു കമ്പനികളുടെയും അന്തിമതീരുമാനം.

കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ഏറ്റവുമൊടുവിലായി മൊബൈല്‍ കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചത്. കടുത്ത പ്രതിസന്ധി നേരിടുന്ന മൊബൈല്‍ കമ്പനികള്‍ക്ക് ആശ്വാസകരമായ രീതിയില്‍ കോള്‍, ഡാറ്റ എന്നിവയ്ക്ക് തറവില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ട്രായ് ആണ് ഇതിന് മുന്‍കൈ എടുക്കുന്നത്. ഇതില്‍ അന്തിമതീരുമാനം വൈകുന്ന സാഹചര്യത്തിലാണ് നിരക്ക് വര്‍ധനയുമായി കമ്പനികള്‍ മുന്നോട്ടു പോകുന്നത്.

ഒരു ഉപഭോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനത്തിന്റെ കണക്കില്‍ ഏറ്റവും പിന്നില്‍ വോഡഫോണ്‍ ഐഡിയ ആണ്. എയര്‍ടെല്ലിന് 162 രൂപയും, ജിയോക്ക് 145 രൂപയും ലഭിക്കുമ്പോള്‍ വോഡഫോണ്‍ ഐഡിയയ്ക്ക് 119 രൂപ മാത്രമാണ് കിട്ടുന്നത്. ഇത് 200 രൂപയ്ക്ക് മുകളില്‍ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നിരക്കുകള്‍ കൂട്ടും എന്നുള്ള സൂചനകളെ തുടര്‍ന്ന് ടെലികോം കമ്പനികളുടെ ഓഹരി വിലയിലും നേട്ടമുണ്ടായിട്ടുണ്ട്.

Advertisment